10 ഭാഷകളില്‍ ഒരുങ്ങുന്ന ത്രീ.ഡി ചിത്രം; 'സൂര്യ 42' മോഷന്‍ പോസ്റ്റര്‍

10 ഭാഷകളില്‍ ഒരുങ്ങുന്ന ത്രീ.ഡി ചിത്രം; 'സൂര്യ 42' മോഷന്‍ പോസ്റ്റര്‍

തമിഴ് നടന്‍ സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ പേര് ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. സൂര്യയുടെ അഭിനയ ജീവിതത്തിലെ 42-ാമത്തെ ചിത്രമാണിത്. 10 ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. സൂര്യ 42 ഒരു ബ്രഹ്‌മാണ്ഡ ചിത്രമായിരിക്കുമെന്നാണ് മോഷന്‍ പോസ്റ്റര്‍ നല്‍കുന്ന സൂചന. ത്രീഡിയലാണ് ചിത്രം ഒരുങ്ങുന്നതെന്നും മോഷന്‍ പോസ്റ്ററില്‍ പറയുന്നു.

രജനികാന്തിന്റെ അണ്ണാത്തയ്ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. യു.വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം. വെട്രി പളനി സാമിയാണ് ഛായാഗ്രഹണം.

വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വാടിവാസലാണ് റിലീസ് ചെയ്യാനിരിക്കുന്ന സൂര്യയുടെ മറ്റൊരു ചിത്രം. തമിഴ് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന സി എസ് ചെല്ലപ്പയുടെ വാടിവാസല്‍ എന്ന പ്രശസ്ത കൃതിയാണ് അതേ പേരില്‍ സിനിമയാക്കുന്നത്. എതര്‍ക്കും തുനിന്തവനാണ് ഈ വര്‍ഷം പുറത്തിറങ്ങിയ സൂര്യയുടെ ചിത്രം. കമല്‍ ഹാസന്റെ വിക്രമിലും മാധവന്റെ റോക്കട്രിയിലും താരം അതിഥി വേഷത്തിലും എത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in