Lokah is the topdog of Onam releases, കഴിഞ്ഞ വാരം നേടിയതിന്റെ ഇരട്ടി കളക്ഷൻ ഈ വാരം നേടും: സുരേഷ് ഷേണോയ് അഭിമുഖം

Lokah is the topdog of Onam releases, കഴിഞ്ഞ വാരം നേടിയതിന്റെ ഇരട്ടി കളക്ഷൻ ഈ വാരം നേടും: സുരേഷ് ഷേണോയ് അഭിമുഖം
Published on

പുതുമയാർന്ന കഥാപശ്ചാത്തലത്തിലെത്തി ഓണം വിന്നറായിരിക്കുകയാണ് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം 'ലോക: ചാപ്റ്റർ 1 ചന്ദ്ര'. ഓരോ ദിനവും കളക്ഷൻ കണക്കുകളിൽ വലിയ വർദ്ധനവുമായി100 കൊടിയും കടന്ന് ജൈത്രയാത്ര തുടരുകയാണ് ചിത്രം. ഈ വേളയിൽ ലോക എന്ന സിനിമ കേരളത്തിലെ തിയറ്ററുകൾക്ക് നൽകുന്ന ഉണർവിനെക്കുറിച്ച് ക്യു സ്റ്റുഡിയോയോട് സംസാരിക്കുകയാണ് തിയറ്ററുടമ സുരേഷ് ഷേണോയ്.

'ലോക'യുടെ വിജയ രഹസ്യം

ഒരു ഫോക്ലോർ മിത്തിനെ ഇന്നത്തെ കാലവുമായി വളരെ രസകരമായി ബ്ലെൻഡ് ചെയ്തു എന്നത് തന്നെയാണ് ലോക: ടീമിന്റെ വിജയം. നല്ല തിരക്കഥ, നല്ല കാസ്റ്റിങ്, നല്ല പെർഫോമൻസ്, നല്ല ക്യാമറ വർക്ക്, നല്ല ബിജിഎം, നല്ല സംവിധാനം... ഒരു കഥ പറയുന്നതിനായി എല്ലാ വിഭാഗവും ഒരുപോലെ മികച്ച പെർഫോമൻസ് കാഴ്ചവെച്ച സിനിമയാണ് ലോക. ഒരു മിത്ത് എങ്ങനെ പ്രേക്ഷകരെ വിശ്വസിപ്പിച്ച്, അവരെ എൻഗേജ് ചെയ്യിപ്പിച്ച് കഥ പറയാം എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ സിനിമ. മിത്തുകൾ പശ്ചാത്തലമാക്കി എത്രയോ സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ട്. എന്നാൽ ഇത്രത്തോളം എൻഗേജിങ് ആയിട്ട് ഒരു സിനിമ അടുത്തെങ്ങും ഉണ്ടായിട്ടില്ല. അത് തന്നെയാണ് ലോകയ്ക്ക് ഇത്രത്തോളം പ്രേക്ഷക സ്വീകാര്യത ലഭിക്കുവാനും കാരണം.

കണ്ടന്റ് ഉണ്ടെങ്കിൽ ആരുമായും ക്ലാഷ് റിലീസ് വെക്കാം

വലിയ വലിയ സിനിമകളുമായി ക്ലാഷ് റിലീസായാണ് ലോക എത്തിയത്. ഈ ചിത്രത്തിലെ സ്റ്റാർ കാസ്റ്റ് മിനിമൽ ആണ്. മാത്രമല്ല ഏറ്റവും സ്റ്റാർ വാല്യൂ ഉള്ള നാല്-അഞ്ച് കാമിയോസ് ഉണ്ടായിട്ടും, അതൊന്നും പുറത്തുവിട്ടതുമില്ല. മികച്ച കണ്ടന്റ് ഉണ്ടെങ്കിൽ വമ്പൻ സിനിമകൾക്കെതിരെ മത്സരിച്ച് ജയിക്കാൻ കഴിയുമെന്ന് ലോക തെളിയിച്ചിരിക്കുകയാണ്.

പ്രായഭേദമില്ലാതെ ചെറുപ്പക്കാരും മുതിർന്നവരും ഒരുപോലെ ഈ സിനിമ ഏറ്റെടുത്തിരിക്കുകയാണ്. ആർക്കും ഈ സിനിമ ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണിത്. Lokah is the topdog of Onam releases. ഹിറ്റാകുമെന്ന് പ്രതീക്ഷിച്ച പല സിനിമകളും പരാജയപ്പെട്ടപ്പോൾ ഒരു ഹൈപ്പും ഇല്ലാതെ വന്നു വലിയ വിജയമായി മാറുകയാണ് ലോക.

ഫെസ്റ്റിവൽ സീസൺ റിലീസ്

ഓണം, ക്രിസ്മസ്, വിഷു എന്നിവയ്ക്ക് കളർഫുൾ എന്റർടെയ്നറുകൾ വേണമെന്ന കോൺസെപ്റ്റ് തന്നെ തെറ്റാണ്. പണ്ടായിരുന്നു അങ്ങനെ പ്രേക്ഷകർ കരുതിയിരുന്നത്. പണ്ട് എന്റർടെയ്ൻമെന്റിന് മറ്റു സാദ്ധ്യതകൾ ഒന്നുമില്ലായിരുന്നു. അപ്പോൾ പാട്ടും ഡാൻസുമൊക്കെ ഉള്ള ഫെസ്റ്റിവൽ റിലീസുകൾ പ്രേക്ഷകർ സ്വീകരിച്ചിരുന്നു. എന്നാൽ ഇന്ന് ആ വ്യത്യാസമില്ല. നല്ല കണ്ടന്റുള്ള സിനിമകൾ ഏത് ദിവസം റിലീസ് ചെയ്താലും അത് പ്രേക്ഷകർ സ്വീകരിക്കും. അല്ലാത്തപക്ഷം അവർ കൈവിടും. പണ്ടൊക്കെ മഴക്കാലത്ത് സിനിമകൾ റിലീസ് ചെയ്യുവാൻ നിർമ്മാതാക്കൾ ഭയപ്പെട്ടിരുന്നു. കാരണം മഴ സമയത്ത് ആളുകൾ തിയറ്ററിൽ വരില്ല. എന്നാൽ ഇപ്പോൾ ഏത് മഴയത്തും നല്ല സിനിമകൾ കാണാൻ പ്രേക്ഷകർ വരും. നല്ല കണ്ടന്റ് കൊടുക്കുക എന്നത് മാത്രമാണ് ഏക വിജയ ഫോർമുല. അതിൽ വലിയ താരങ്ങളുടെ പിന്തുണ പോലും വേണ്ട. ലോക ആ വിജയ ഫോർമുലയാണ് കാണിച്ചിരിക്കുന്നത്.

'ലോക' മലയാളത്തിന് മാത്രം പറ്റുന്ന മാജിക്ക്

മറ്റേത് ഇൻഡസ്ട്രിയിൽ ആയിരുന്നുവെങ്കിലും ഈ സിനിമയുടെ ബജറ്റ് 300-400 കോടിയാകുമായിരുന്നു. എന്നാൽ 30 കോടിയിൽ താഴെ മാത്രമായിരിക്കാം ഈ സിനിമയുടെ ബജറ്റ്. കണ്ടന്റ് ഉണ്ടാകണം, അല്ലാതെ വെറുതെ കാശ് മുടക്കിയിട്ട് കാര്യമില്ല.

ഓണം തുടങ്ങിയതല്ലേയുള്ളൂ

ഓണം സീസൺ ഇന്ന് ആരംഭിക്കുന്നതേയുള്ളൂ. ഇപ്പോഴത്തേക്കും ചിത്രം എസ്റ്റാബ്ലിഷ്‌ഡായി കഴിഞ്ഞു. ഞാൻ ഒരു കാര്യം ഉറപ്പ് പറയാം കഴിഞ്ഞ വാരത്തിന്റെ ഇരട്ടി കളക്ഷൻ ഈ വാരം ലോക നേടും. കാരണം ഇന്ന് മുതൽ കുറച്ചധികം ദിവസം ഇനി അവധി ആണല്ലോ. ആ ദിവസങ്ങളിൽ മികച്ച കളക്ഷൻ സിനിമ നേടും.

ദിനം പ്രതി കളക്ഷൻ കൂടുകയാണ്

ലോകയുടെ കളക്ഷൻ ദിനം പ്രതി കൂടുകയാണ്. ഞായറാഴ്ചകളിലാണല്ലോ സിനിമകൾക്ക് ഏറ്റവും അധികം കളക്ഷൻ ലഭിക്കുക. കഴിഞ്ഞ ഞായറാഴ്ച മികച്ച കളക്ഷൻ തന്നെ സിനിമയ്ക്ക് ലഭിക്കുകയുമുണ്ടായി. എന്നാൽ ഞെട്ടിക്കുന്ന കാര്യം എന്തെന്നാൽ ഞായറാഴ്ച നേടിയ അതേ അളവിൽ തിങ്കളാഴ്ചയും സിനിമ കളക്ഷൻ നേടി. അത് ഒരു അതിശയം തന്നെയാണ്.

'ലോക' റെക്കോർഡ് ഇടും

കേരളത്തിൽ എവിടെ എടുത്ത് നോക്കിയാലും സിനിമ മികച്ച കളക്ഷൻ തന്നെയാണ് നേടുന്നത്. തുടരും എന്ന സിനിമ ഒരു റെക്കോർഡ് സൃഷ്ടിച്ചതേയുള്ളൂ. ലോക ആ റെക്കോർഡിന് അടുത്ത് എത്തുന്നുണ്ട്. ഒരാഴ്ച കഴിഞ്ഞാൽ കൃത്യമായ കണക്കുകൾ പറയാൻ കഴിയും. തുടരും എന്ന സിനിമയുടെ കളക്ഷൻ ആദ്യ 2 ആഴ്ചയും സ്റ്റെഡിയായിരുന്നു. ലോകയും അതേപോലെ തന്നെയാണ് പോകുന്നത്. മലയാളത്തിലെ മികച്ച കളക്ഷൻ ലഭിച്ച സിനിമകളുടെ പട്ടികയിൽ ലോക ഉണ്ടാകുമെന്നത് ഉറപ്പാണ്.

Related Stories

No stories found.
logo
The Cue
www.thecue.in