ഒരു സംശയവുമില്ല, ലോക വേൾഡ് വൈഡ് 300 കോടി കളക്ഷൻ നേടിയിരിക്കും: സുരേഷ് ഷേണായി

ഒരു സംശയവുമില്ല, ലോക വേൾഡ് വൈഡ് 300 കോടി കളക്ഷൻ നേടിയിരിക്കും: സുരേഷ് ഷേണായി
Published on

ലോക ആ​ഗോള ബോക്സ് ഓഫീസിൽ ഉറപ്പായും 300 കോടി കളക്ഷൻ കടക്കുമെന്ന് തിയറ്റർ ഉടമയും ഫിയോക്ക് അം​ഗവുമായ സുരേഷ് ഷേണായി. സാധാരണ സിനിമകൾക്ക് മൂന്നാം വാരം മുതൽ വലിയൊരു കളക്ഷൻ ഡ്രോപ്പ് സംഭവിക്കാറുണ്ട്. ലോകയിലേക്ക് വരുമ്പോൾ അതുണ്ടായിട്ടില്ല. സ്റ്റാർ കാസ്റ്റ് താരതമ്യേന കുറഞ്ഞൊരു സിനിമ ഇത്രയും മികച്ച രീതിയിൽ പ്രകടനം കാഴ്ചവെക്കുന്നത് ഇന്റസ്ട്രിക്ക് തന്നെ ​ഗുണമുള്ള കാര്യമാണെന്നും സുരേഷ് ഷേണായി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

സുരേഷ് ഷേണായിയുടെ വാക്കുകൾ

കേരളത്തിൽ എവിടെ എടുത്തു നോക്കിയാലും ആദ്യ വാരവും രണ്ടാം വാരവും കളക്ഷൻ ഏകദേശം ഒന്നായിരിക്കും. പക്ഷെ, അടുത്ത ആഴ്ച്ച മുതൽ മൂപ്പത് മുതൽ നാൽപ്പത് ശതമാനം വരെ ഡ്രോപ്പ് മിക്കവാറ് സിനിമകൾക്കും സംഭവിക്കാറുണ്ട്. അത് ഈ സിനിമയ്ക്ക് ഇല്ല. അത് നല്ലൊരു ബൂസ്റ്റാണ്. ഇനിയും ഒരു രണ്ടാഴ്ച്ച കൂടി മികച്ച കളക്ഷനോട് കൂടി മുന്നേറാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. തുടരും സിനിമയെ മറികടക്കാൻ സാധിച്ചില്ലെങ്കിലും അതിനോട് അടുത്തെത്താൻ ലോകയ്ക്ക് സാധിക്കും.

റിവീൽ ചെയ്ത സ്റ്റാർ കാസ്റ്റ് കുറവുള്ള, ഒരു വിമൺ സെൻട്രിക് സിനിമയായ ലോക ഇത്ര വലിയ ഇംപാക്ട് ബോക്സ് ഓഫീസി്‍ ഉണ്ടാക്കുക എന്നുപറയുന്നത് വലിയൊരു നേട്ടമാണ്. ഇത് ഇന്റസ്ട്രിയെ സംബന്ധിച്ചെടുത്തോളം വളരെ നല്ലൊരു കാര്യമാണ്. ഈ ജോണറിൽ, അല്ലെങ്കിൽ ഇതുപോലുള്ള സിനിമകൾ, സ്റ്റാർ കാസ്റ്റ് ഇല്ലാത്ത പുതിയ സിനിമകൾക്ക് കൂടി ലോക വഴിവെട്ടിയിരിക്കുകയാണ്. ഒരു സംശയവുമില്ല, വേൾഡ് വൈഡ് 300 കോടി കളക്ഷൻ എന്തായാലും ലോക നേടിയിരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in