180 സിനിമകളിൽ 22 ഹിറ്റുകൾ അതിൽ ഏട്ടെണ്ണം മാത്രം മലയാളം; ലിയോയുടെ കേരളത്തിലെ കളക്ഷൻ റെക്കോർഡ് സൃഷ്ടിക്കുമെന്ന് സുരേഷ് ഷേണോയി

180 സിനിമകളിൽ 22 ഹിറ്റുകൾ അതിൽ ഏട്ടെണ്ണം മാത്രം മലയാളം; ലിയോയുടെ കേരളത്തിലെ കളക്ഷൻ റെക്കോർഡ് സൃഷ്ടിക്കുമെന്ന് സുരേഷ് ഷേണോയി

കൊവിഡിന് ശേഷം തിയറ്ററിൽ ഹിറ്റ് സിനിമ നൽകുന്നതിന് മുൻപന്തിയിൽ നിൽക്കുന്നത് അന്യഭാഷ ചിത്രങ്ങളാണെന്ന് ഷേണായിസ് തിയറ്റർ ഉടമ സുരേഷ് ഷേണോയി. ഒരു സിനിമയ്ക്കും ലഭിക്കാത്ത പ്രതികരണമാണ് ലിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നും ലിയോയുടെ കേരള കളക്ഷൻ റെക്കോർഡ് ആയിരിക്കും എന്നും സുരേഷ് ഷേണോയി പറയുന്നു. കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ അന്യഭാഷ ചിത്രങ്ങളടക്കം നുറ്റിയെണ്ണമ്പതാളം സിനിമകൾ‌ തിയറ്ററുകളിലെത്തിയിരുന്നു. എന്നാൽ അതിൽ ആകെ വിജയിച്ചത് ഇരുപത്തി രണ്ട് സിനിമകളാണ് അതിൽ പതിനാലെണ്ണവും അന്യഭാഷ ചിത്രങ്ങൾ. എട്ട് മലയാള ചിത്രങ്ങൾ മാത്രമാണ് കഴിഞ്ഞ എട്ട് മാസത്തിൽ വിജയിച്ചത്. അവയെല്ലാം തന്നെ പ്രേക്ഷകന് സിനിമാറ്റിക്ക് എക്സ്പീരിയൻസ് വാ​ഗ്ദാനം ചെയ്യുന്നവയായിരുന്നു എന്നും അത്തരത്തിലുള്ള സിനിമകൾ എടുത്താൽ മാത്രമേ തിയറ്ററിൽ ഇനി വിജയിക്കുകയുള്ളൂ എന്നും ഒടിടിക്ക് വേണ്ടി എടുത്ത ചിത്രങ്ങൾ തിയറ്ററിൽ വിജയിക്കില്ലെന്നും സുരേഷ് ഷേണോയി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

സുരേഷ് ഷേണോയി പറഞ്ഞത്:

കൊവിഡിന് ശേഷം ഹിറ്റ് തന്നിരിക്കുന്നത് അന്യഭാഷ ചിത്രങ്ങളാണ്. അത് മലയാള സിനിമയെ മറികടക്കുന്നു എന്നുള്ളത് ഒരു വിഷയമല്ല, മലയാള സിനിമകളും നല്ലത് വന്നിട്ടുണ്ട്. പക്ഷേ അന്യഭാഷ ചിത്രങ്ങൾ, പ്രത്യേകിച്ച് തമിഴ് സിനിമകൾ കഴിഞ്ഞ എട്ട് മാസം എടുത്താൽ തന്നെ ഈ സെപ്തംബർ വരെ ഏകദേശം 180 ഓളം സിനിമകൾ റിലീസ് ചെയ്തു. അന്യഭാഷ ചിത്രങ്ങളും മലയാളവും ആയിട്ട്. അതിൽ ഹിറ്റായത് ആകെ ഇരുപത്തി രണ്ടെണ്ണം മാത്രമേയുള്ളൂ. അത് അമ്പത് ശതാമാനത്തിൽ താഴെയാണ്. ഈ ഇരുപത്തി രണ്ടെണ്ണത്തിൽ എട്ടെണ്ണം മാത്രമേ മലയാളം ഉള്ളൂ. ബാക്കി പതിനാലെണ്ണം അന്യഭാഷ ചിത്രങ്ങളാണ്. അപ്പോഴാണ് നമുക്ക് ഒരു ഏകദേശ ഐഡിയ കിട്ടുന്നത് ഏതാണ് ആളുകൾ പ്രിഫർ ചെയ്യുന്നത് എന്ന്. അത് ആ പ്രൊഡക്ട് നല്ലതായതുകൊണ്ടാണ്. എനിക്ക് തോന്നുന്നു ഒരു ആറ് മാസം കൂടി കഴിഞ്ഞാൽ മലയാളത്തിന്റെ ആ നല്ല പ്രൊഡക്ട്സ് അല്ലെങ്കിൽ ഹിറ്റ് പ്രൊഡക്ട്സ് വരാൻ തുടങ്ങും. കാരണം ഇതുവരെ അവർ ഒടിടി ആസ്പദമാക്കിയിട്ടാണ് സിനിമകൾ എടുത്തു കൊണ്ടിരുന്നത്. അതിന്റെ ബാക്കി ഇനിയും ഉണ്ടെന്നാണ് തോന്നുന്നത്. ഞാൻ അന്വേഷിച്ചപ്പോൾ ഒരു പത്ത് അമ്പതോളം ചിത്രങ്ങൾ ഇത്തരത്തിൽ എടുത്ത് വച്ചിട്ടുണ്ട്, റിലീസ് ചെയ്യാൻ പറ്റുന്നില്ല. അതൊക്കെ റിലീസ് ചെയ്തിട്ട് കാര്യമുണ്ടാവില്ല. കാരണം ഒടിടിയെ ആസ്പദമാക്കിയിട്ട് എടുക്കുന്ന സിനിമ ഒരിക്കലും തിയറ്ററിൽ ഓടില്ല. പതിനാല് തമിഴ് സിനിമകൾ ഹിറ്റായെന്ന് പറഞ്ഞില്ലേ? ആ പതിനാലെണ്ണവും തിയറ്ററിൽ ആസ്വദിക്കാൻ വേണ്ടി ഉണ്ടാക്കിയ പടങ്ങളാണ്. മലയാളത്തിലെ വിജയിച്ച എട്ട് സിനിമകളും സിനിമാറ്റിക്ക് എക്സ്പീരിയൻസ് തരുന്നവയായിരുന്നു. അങ്ങനെയുള്ള സിനിമകൾ എടുക്കാൻ തുടങ്ങിയാലേ ഹിറ്റാവുകയുള്ളൂ. അങ്ങനെ നോക്കുമ്പോൾ മലയാള സിനിമയ്ക്ക് 2024 ഒരു നല്ല വർഷമാകാമൻ സാധ്യതയുണ്ട്.

അതേസമയം ഒരു സിനിമയ്ക്കും ലഭിക്കാത്ത പ്രതികരണമാണ് ലിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്ന് സുരേഷ് ഷേണോയി പറയുന്നു. ആദ്യദിന ടിക്കറ്റ് ബുക്കിങ്ങിൽ 10 കോടി പ്രതീക്ഷിക്കാം എന്നും ജയിലറിന് പോലും ഇത്രയും റെസ്പേൺസ് വന്നിട്ടില്ലെന്നും രജനികാന്ത് കഴിഞ്ഞാൻ ഏറ്റവും വലിയ ജനപ്രീതിയുള്ള നടനാണ് വിജയ് എന്നും സുരേഷ് ഷേണോയി പറഞ്ഞു. ആദ്യദിനം ലിയോയുടെ കേരള കളക്ഷൻ റെക്കോർഡ് ആയിരിക്കും. അതിൽ ഒരു സംശയവും ഇല്ല. ബാക്കി സിനിമയെ ആശ്രയിച്ചിരിക്കും. ഈസിയായി 50 കോടി നേടാൻ സാധിക്കും. ആവറേജ് റിപ്പോർട്ടാണിത്. എബോ ആവറേജ് റിപ്പോർട്ട് ആണെങ്കിൽ തീർച്ചയായും 100 കോടി ലിയോ നേടും എന്നും സുരേഷ് ഷേണോയി വ്യക്തമാക്കുന്നു

Related Stories

No stories found.
logo
The Cue
www.thecue.in