കടുവാക്കുന്നേൽ കുറുവച്ചനായി സുരേഷ് ഗോപി; 'ഒറ്റക്കൊമ്പൻ' തുടങ്ങി

കടുവാക്കുന്നേൽ കുറുവച്ചനായി സുരേഷ് ഗോപി; 'ഒറ്റക്കൊമ്പൻ' തുടങ്ങി
Published on

കടുവാക്കുന്നേൽ കുറുവച്ചനായി സുരേഷ് ഗോപി എത്തുന്ന 'ഒറ്റക്കൊമ്പൻ' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഒരു കാലത്ത് മധ്യ തിരുവതാംകൂറിലെ പാലായും പരിസരവും തൻ്റെ കൈപ്പിടിയിൽ ഒതുക്കിയ കടുവാക്കുന്നേൽ കുറുവച്ചന്റെ കഥയാണ് ഒറ്റക്കൊമ്പനിലൂടെ സിനിമയാകുന്നത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം നവാഗതനായ മാത്യൂസ് തോമസാണ് സംവിധാനം ചെയ്യുന്നത്. ഡിസംബർ ഇരുപത്തിയേഴ് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങോടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചലച്ചിത്ര പ്രവർത്തകരും, അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിന് പ്രശസ്ത നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ഭദ്രദീപം തെളിയിച്ച്‌ തുടക്കമിട്ടു. സനിൽ കുമാർ, സെൻട്രൽ ജയിൽ സൂപ്രണ്ട് ബിനോദ് ജോർജ്, ഡെപ്യൂട്ടി സൂപ്രണ്ട് കിച്ചി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നടൻ ബിജു പപ്പൻ സ്വിച്ചോൺ കർമ്മം നിർവഹിച്ചു. തിരക്കഥാകൃത്ത് ഡോ. കെ. അമ്പാടി ഐ. ഏ എസ്. സിനിമയുടെ ഫസ്റ്റ് ക്ലാപ്പും നൽകി.

മാർട്ടിൻ മുരുകൻ, ജിബിൻ ഗോപിനാഥ് എന്നിവരടങ്ങുന്ന സീനാണ് ആദ്യം ചിത്രീകരിച്ചത്. മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് മാത്യൂസ് തോമസ് ഒറ്റക്കൊമ്പനിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്. കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപി ഡിസംബർ 30 ന് ചിത്രത്തിൽ ജോയിൻ ചെയ്യും. കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് ഒറ്റക്കൊമ്പൻ.

ക്ലീൻ ഫാമിലി ഇമോഷൻ ത്രില്ലെർ ഡ്രാമയായിട്ടാണ് ചിത്രം ഒരുക്കുങ്ങുന്നത്. വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ വലിയ താരനിരയുടെ അകമ്പടിയോടെ, നിരവധി ലൊക്കേഷനുകളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം. ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആന്റണി, ബിജു പപ്പൻ, മേഘന രാജ്, സുചിത്ര നായർ എന്നിവരും നിരവധി പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഷിബിൻ ഫ്രാൻസിസ്സിൻ്റേതാണു രചന. ഗാനങ്ങൾ - വയലാർ ശരത്ച്ചന്ദ്ര വർമ്മ സംഗീതം - ഹർഷവർദ്ധൻരമേശ്വർ. ഛായാഗ്രഹണം - ഷാജികുമാർ. എഡിറ്റിംഗ്- വിവേക് ഹർഷൻ. കലാസംവിധാനം - ഗോകുൽ ദാസ്. മേക്കപ്പ് റോണക്സ് സേവ്യർ. കോസ്റ്റ്യും - ഡിസൈൻ - അനീഷ് തൊടുപുഴ. കിയേറ്റീവ് ഡയറക്ടർ - സുധീർ മാഡിസൺ. കാസ്റ്റിംഗ് ഡയറക്ടർ - ബിനോയ് നമ്പാല ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - കെ.ജെ. വിനയൻ. ദീപക് നാരായൺ 'പ്രൊഡക്ഷൻ മാനേജേർ - പ്രഭാകരൻ കാസർകോഡ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - നന്ദു പൊതുവാൾ., ബാബുരാജ് മനിശ്ശേരി പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനയ്ക്കൽ. കോ പ്രൊഡ്യൂസേർസ് -ബൈജു ഗോപാലൻ, വി.സി. പ്രവീൺ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം. വമ്പൻ ബജറ്റിൽ ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിലെ വില്ലനും നായികയുമായി നോർത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങൾ ആണ് എത്തുന്നതെന്ന് ശ്രീ ഗോകുലം മൂവീസിൻ്റെ എക്സിക്കൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി അറിയിച്ചു. ഈ താരങ്ങളുടെ പേരുകൾ ഉടനെ പുറത്ത് വിടുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഫോട്ടോ - റോഷൻ, പിആർഒ - വാഴൂർ ജോസ്, ശബരി

Related Stories

No stories found.
logo
The Cue
www.thecue.in