കാരണവരും നാഗവല്ലിയും  ഒറ്റ ഫ്രെയിമില്‍; ദുര്‍ഗാഷ്ടമി ദിനപോസുമായി സുരേഷ് ഗോപിയും ശോഭനയും

കാരണവരും നാഗവല്ലിയും ഒറ്റ ഫ്രെയിമില്‍; ദുര്‍ഗാഷ്ടമി ദിനപോസുമായി സുരേഷ് ഗോപിയും ശോഭനയും

'ഇന്നേക്ക് ദുര്‍ഗാഷ്ടമി, ഉന്നെ നാന്‍ കൊന്ന്, ഉന്‍ രക്തത്തേ കുടിച്ച് ഓം കാര നടനമാടിടുവേന്‍' മണിച്ചിത്രത്താഴിലെ ഏറ്റവും ഇന്റന്‍സ് സീനുകളിലൊന്നാണ് ഇപ്പോള്‍ ടിക് ടോക്കിലും പോപ്പുലറായ ഈ ഭാഗം. തൊട്ടുപിന്നാലെയുള്ള നകുലന്റെ ഗംഗേ വിളി ചിത്രമിറങ്ങി കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും മിമിക്രി കലാകാരന്‍മാര്‍ വിട്ടിട്ടില്ല. നാഗവല്ലി കാരണവരോട് പ്രതികാരം വീട്ടാന്‍ കാത്തിരുന്ന ദുര്‍ഗാഷ്ടമി ദിനത്തിന് ചിത്രത്തിന്റെ പ്ലോട്ടില്‍ നിര്‍ണായക പ്രധാന്യമാണുണ്ടായിരുന്നത്. ദുര്‍ഗാഷ്ടമി എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് മനസില്‍ വരുന്നത് തന്നെ നാഗവല്ലിയെയാണ്.

ദുര്‍ഗാഷ്ടമി ദിനമായ ഇന്ന് ശോഭനയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍ സുരേഷ് ഗോപി. 'നകുലന്‍, ഗംഗയുമായി ദുര്‍ഗാഷ്ടമി ദിനത്തില്‍ വീണ്ടും ഒന്നിച്ചപ്പോള്‍' എന്ന അടിക്കുറിപ്പോടെയുളള ഫോട്ടോ അനൂപ് സത്യന്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണെത്തിയത്.

കാരണവരും നാഗവല്ലിയും  ഒറ്റ ഫ്രെയിമില്‍; ദുര്‍ഗാഷ്ടമി ദിനപോസുമായി സുരേഷ് ഗോപിയും ശോഭനയും
‘ഞാനും നിന്റെ അമ്മയും അഭിമാനിക്കുന്നു’; കല്യാണിയുടെ മലയാള ചിത്രത്തിന് ആശംസകളുമായി പ്രിയദര്‍ശന്‍

ദുല്‍ഖര്‍ സല്‍മാന്‍ അഭിനേതാവായും നിര്‍മാതാവായുമെത്തുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയും ശോഭനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും മലയാള സിനിമയില്‍ തിരിച്ചെത്തുന്നത്. കല്യാണി പ്രിയദര്‍ശന്‍ ആദ്യമായി മലയാളത്തില്‍ നായികയാകുന്നു എന്ന പ്രത്യേകതയും അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനുണ്ട്.

കാരണവരും നാഗവല്ലിയും  ഒറ്റ ഫ്രെയിമില്‍; ദുര്‍ഗാഷ്ടമി ദിനപോസുമായി സുരേഷ് ഗോപിയും ശോഭനയും
ഗിരീഷ് ഗംഗാധരന്‍, നിങ്ങളുടെ ക്യാമറയുടെ ജല്ലിക്കട്ട് കൂടിയാണ് ഈ സിനിമ 

ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേ ഫാറര്‍ എം സ്റ്റാര്‍ കമ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണ് സിനിമ നിര്‍മ്മിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന സിനിമയ്ക്ക് ശേഷം ദുല്‍ഖര്‍ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന സിനിമ കൂടിയാണ്. മുകേഷ് മുരളീധരനാണ് ക്യാമറ. ദിനോ ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും ടോബി ജോണ്‍ എഡിറ്റിംഗും ഉത്തരാ മേനോന്‍ വസ്ത്രാലങ്കാരവും അല്‍ഫോണ്‍സ് ജോസഫ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.

കാരണവരും നാഗവല്ലിയും  ഒറ്റ ഫ്രെയിമില്‍; ദുര്‍ഗാഷ്ടമി ദിനപോസുമായി സുരേഷ് ഗോപിയും ശോഭനയും
ഗോവ ചലച്ചിത്രമേള: പനോരമയില്‍ ജല്ലിക്കട്ട് അടക്കം അഞ്ച് മലയാള ചിത്രങ്ങള്‍ 
logo
The Cue
www.thecue.in