100 കോടി ക്ലബിൽ കയറാൻ ഒരു ഡയലോഗ് കൂടെ, സുരേഷ് ഗോപി

100 കോടി ക്ലബിൽ കയറാൻ ഒരു ഡയലോഗ് കൂടെ, സുരേഷ് ഗോപി

Published on

വലിയൊരു ഇടവേളക്ക് ശേഷം സുരേഷ് ഗോപി നായകനായി എത്തിയ കാവൽ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ 'കാവലി'ൽ പ്രേക്ഷകർ പ്രതീക്ഷിച്ച ഡയലോ​ഗിനെ കുറിച്ച് പറയുകയാണ് സുരേഷ് ഗോപി. ആ ഡയലോഗ് നിധിൻ രഞ്ജി പണിക്കരോട് പറഞ്ഞിരുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

സുരേഷ് ഗോപിയുടെ വാക്കുകൾ

'ഈ സിനിമയിൽ ഒന്നുരണ്ടിടത്തെങ്കിലും എന്റെയീ സ്ഥിരം ഡയലോ​ഗുകൾ വേണമായിരുന്നുവെന്ന് പറയുന്ന ഒരുപാട് അഭിപ്രായ പ്രകടനങ്ങൾ വന്നിരുന്നു. ഞാനൊരു ഡയലോ​ഗ് നിധിനോട് പറഞ്ഞിരുന്നു. അത് കൂടി ഉണ്ടായിരുന്നുവെങ്കിൽ ഒരു നൂറ് കോടി ക്ലബ്ബിൽ ചിത്രം എത്തുമായിരുന്നോ എന്ന് ഞാൻ ആ​ഗ്രഹിച്ച് പോയി', എന്ന് സുരേഷ് ​ഗോപി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഈ കാര്യം പറഞ്ഞത്.

തിയേറ്ററുകൾ തുറന്നതിനു ശേഷം ആദ്യമെത്തിയ ഒരു സൂപ്പർ താര ചിത്രമായ കാവൽ ഒരു പ്രതികാര കഥയാണ് പറയുന്നത്. ഗുഡ്‍വിൽ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച ചിത്രത്തില്‍ രണ്‍ജി പണിക്കർ , സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

logo
The Cue
www.thecue.in