തിയേറ്ററില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയം വിലക്കാന്‍ ഉടമകള്‍ക്ക് അധികാരം; എന്നാല്‍ കുടിവെള്ളം സൗജന്യമായി നല്‍കണമെന്ന് സുപ്രീം കോടതി

തിയേറ്ററില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയം വിലക്കാന്‍ ഉടമകള്‍ക്ക് അധികാരം; എന്നാല്‍ കുടിവെള്ളം സൗജന്യമായി നല്‍കണമെന്ന് സുപ്രീം കോടതി

തിയേറ്ററില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ വിലക്കാന്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി. എന്നാല്‍ തിയേറ്ററില്‍ എത്തുന്ന പ്രേക്ഷകര്‍ക്ക് ശുദ്ധമായ കുടിവെള്ളം സൗജന്യമായി നല്‍കണം എന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. അതോടൊപ്പം തന്നെ കുഞ്ഞുങ്ങളുമായി വരുന്ന മാതാപിതാക്കള്‍ക്കും പ്രായമായവര്‍ക്കും കഴിക്കാന്‍ ആവശ്യമായി ഭക്ഷ്യവസ്തുക്കള്‍ തിയേറ്ററില്‍ പ്രവേശിപ്പിക്കാവുന്നതാണെന്നും കോടതി അറിയിച്ചു.

ജമ്മു കശ്മീര്‍ ഹൈക്കോടതി സിനിമ തിയറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും ആളുകള്‍ക്ക് ഭക്ഷണവും പാനീയങ്ങളും കൊണ്ടുവരാമെന്നും അത് തിയേറ്റര്‍ ഉടമകള്‍ തടയരുതെന്നും ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് തിയേറ്റര്‍ ഉടമകള്‍ക്ക് അനുകൂലമായ വിധി പറഞ്ഞത്.

പുറത്ത് നിന്നുള്ള ഭക്ഷണം തിയറ്ററുകളില്‍ കൊണ്ടുവരാന്‍ അനുവദിച്ച ഹൈക്കോടതിയുടെ നടപടി അധികാര പരിധി കടന്നുള്ളതാണെന്നും ബെഞ്ച് നിരീക്ഷിച്ചു. പ്രേക്ഷകന്റെ അവകാശവും വിവേചന അധികാരവുമാണ് സിനിമ കാണാന്‍ ഏത് തിയേറ്റര്‍ തിരഞ്ഞെടുക്കണം എന്നത്. അതിനാല്‍ തന്നെ മാനേജ്‌മെന്റിനും നിയമങ്ങള്‍ ഉണ്ടാക്കാനുള്ള അവകാശമുണ്ടെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

സിനിമ തിയേറ്റര്‍ സ്വകാര്യ സ്വത്താണ്. അതിനാല്‍ അവിടെ ഭക്ഷണ-പാനീയങ്ങള്‍ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തിയേറ്റര്‍ ഉടമകള്‍ക്ക് അവകാശമുണ്ടെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

Related Stories

No stories found.
logo
The Cue
www.thecue.in