'ആഭ്യന്തര കുറ്റവാളി'ക്ക് പ്രദർശനാനുമതി നൽകി സുപ്രീം കോടതി, ചിത്രം ഉടൻ തിയറ്ററുകളിലേക്ക്

'ആഭ്യന്തര കുറ്റവാളി'ക്ക് പ്രദർശനാനുമതി നൽകി സുപ്രീം കോടതി, ചിത്രം ഉടൻ തിയറ്ററുകളിലേക്ക്
Published on

നിയമപോരാട്ടങ്ങൾക്കൊടുവിൽ ആസിഫ് അലി നായകനായെത്തുന്ന ചിത്രം 'ആഭ്യന്തര കുറ്റവാളി' തിയറ്ററുകളിലേക്ക്. ആസിഫ് അലിയെ നായകനാക്കി നവാ​ഗതനായ സേതുനാഥ് പദ്മകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ആഭ്യന്തര കുറ്റവാളി. സിനിമയുടെ നിർമാണത്തിനായി പണം വാങ്ങി കബളിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ചിത്രത്തിന്റെ റിലീസ് കേരള ഹൈക്കോടതി തടഞ്ഞിരുന്നു. എന്നാൽ കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട് ഇപ്പോൾ സുപ്രീം കോടതി ചിത്രത്തിന് പ്രദർശനാനുമതി നൽകി ഉത്തരവിറക്കിയിരിക്കുകയാണ്. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാം ആണ് ചിത്രം നിർമിച്ചത്. ആഭ്യന്തര കുറ്റവാളി എന്ന ചിത്രം നിർമ്മിക്കാൻ ചിത്രത്തിനെതിരെ ആരോപണവുമായി കോടതിയിൽ എത്തിയ ആരുടെയും കയ്യിൽ നിന്നും താൻ പണം വാങ്ങിയിട്ടില്ലെന്ന് മുമ്പ് നിർമാതാവ് നൈസാം സലാം വ്യക്തിമാക്കിയിരുന്നു.

കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയുടേതായി ഇനി തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി നിർമ്മിക്കപ്പെട്ട നിയമങ്ങൾ ചിലർ ദുരുപയോഗം ചെയ്യുമ്പോൾ തെറ്റ് ചെയ്യാതെ കുറ്റമാരോപിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ചിത്രത്തിന്റേതായി മുമ്പ് പുറത്തു വിട്ട ട്രെയ്ലർ നൽകുന്ന സൂചന. രണ്ട് തവണ വിവാഹിതനായ വ്യക്തിയായ ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ വിവാഹ ജീവിതത്തിന്റെ സമാധാനം കെടുത്തുന്ന ഒരു പ്രശ്നം ഉദിക്കുകയും അതിനെതിരെ അയാൾ കോടതിയിൽ നടത്തുന്ന നിയമപോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകൻ സേതുനാഥ് പദ്മകുമാർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.

ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസും വിദേശത്ത്‌ ഫാർസ് ഫിലിംസും ആണ്. തുളസി, ശ്രേയാ രുക്മിണി എന്നിവരാണ് ചിത്രത്തിലെ നായികമാരായെത്തുന്നത്. ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.തിങ്ക് മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം കരസ്ഥമാക്കിയത്.

ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പള്ളി ആണ്, എഡിറ്റർ: സോബിൻ സോമൻ, മ്യൂസിക് : ബിജിബാൽ, മുത്തു, ക്രിസ്റ്റി ജോബി, ബാക്ക്ഗ്രൗണ്ട് സ്കോർ : രാഹുൽ രാജ്, ആർട്ട് ഡയറക്ടർ: സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർ: ടെസ്സ് ബിജോയ്,ഷിനാസ് അലി, പ്രൊജക്റ്റ് ഡിസൈനർ : നവീൻ ടി ചന്ദ്രബോസ്, മേക്കപ്പ് : സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം : മഞ്ജുഷാ രാധാകൃഷ്ണൻ, ലിറിക്സ് : മനു മൻജിത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: പ്രേംനാഥ്, സൗണ്ട് ഡിസൈൻ : ധനുഷ് നയനാർ, ഫിനാൻസ് കൺട്രോളർ: സന്തോഷ് ബാലരാമപുരം, അസ്സോസിയേറ്റ് ഡയറക്ടർ: സാൻവിൻ സന്തോഷ്, അരുൺ ദേവ്, സിഫാസ് അഷ്റഫ്, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര, പബ്ലിസിറ്റി ഡിസൈൻ: മാമി ജോ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

Related Stories

No stories found.
logo
The Cue
www.thecue.in