കുഞ്ഞ് മുഹമ്മദിനായി സഹായം അഭ്യർഥിച്ച് സിനിമ താരങ്ങളും

കുഞ്ഞ് മുഹമ്മദിനായി സഹായം അഭ്യർഥിച്ച് സിനിമ താരങ്ങളും

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലായ അഫ്രയെയും സഹോദരന്‍ മുഹമ്മദിനെയും സഹായിക്കണമെന്ന അഭ്യർത്ഥനയുമായി സിനിമ താരങ്ങളും. സണ്ണി വെയിൻ, ദുൽഖർ സൽമാൻ, ഗിന്നസ് പക്രു, ആസിഫലി തുടങ്ങി നിരവധി താരങ്ങൾ മുഹമ്മദിന് വേണ്ടി സമൂഹമാധ്യമത്തിലൂടെ അഭ്യർത്ഥന നടത്തിയിരിക്കുകയാണ്. മുഹമ്മദിന്റെ ചികിത്സക്കായി 18 കോടി രൂപയാണ് വേണ്ടത്. ഏഷ്യാനെറ്റ് ന്യൂസില്‍ വാര്‍ത്ത വന്നതോടെയാണ് പലയിടങ്ങളിൽ നിന്നുമായി ഇവർക്ക് ധനസഹായം ലഭിച്ച് തുടങ്ങിയത്. ഇതുവരെ 14 കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്. ഇനി നാല് കോടി രൂപയാണ് ആവശ്യം.

പേശികളെ ക്ഷയിപ്പിക്കുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച മുഹമ്മദിനെ ചികിത്സിക്കാന്‍ സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടത്. മുഹമ്മദിന്റെ സഹോദരി അഫ്രക്കും സമാനരോഗമാണ്. ശരീരം തളര്‍ന്ന അഫ്ര ഇപ്പോള്‍ വീല്‍ചെയറിലാണ്. അഫ്രക്ക് ചെറുപ്പത്തില്‍ തന്നെ ഈ മരുന്ന് നല്‍കാന്‍ സാധിച്ചിരുന്നില്ല. തനിക്ക് സംഭവിച്ചത് അനുജന് സംഭവിക്കാതിരിക്കാന്‍ അഫ്രയും മുഹമ്മദിന്റെ മാതാപിതാക്കളായ റഫീഖും മറിയുമ്മയും കേരളത്തോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. രണ്ട് വയസിന് മുന്‍പ് മുഹമ്മദിന് സോള്‍ജെന്‍സ്മാ എന്ന മരുന്ന് ഒരു ഡോസ് നല്‍കിയാല്‍ രോഗം ഭേദമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in