കോളേജ് കാലം കഴിഞ്ഞ് സച്ചിയെ കണ്ടിട്ടില്ല, സരളവും നിര്‍മ്മലവുമായ ഊര്‍ജവും സ്‌നേഹവുമെന്ന് സുനില്‍ പി ഇളയിടം

കോളേജ് കാലം കഴിഞ്ഞ് സച്ചിയെ കണ്ടിട്ടില്ല, സരളവും നിര്‍മ്മലവുമായ ഊര്‍ജവും സ്‌നേഹവുമെന്ന് സുനില്‍ പി ഇളയിടം
Published on

അന്തരിച്ച തിരക്കഥാകൃത്ത് സച്ചിയെ അനുസ്മരിച്ച് എഴുത്തുകാരനും ചിന്തകനുമായ സുനില്‍ പി ഇളയിടം. മൂന്നരപ്പതിറ്റാണ്ട് മുമ്പ് ഒരേ കോളജിലെ വിദ്യാര്‍ത്ഥികളായിരുന്നു. സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സച്ചി. സരളവും നിര്‍മ്മലവുമായ ഊര്‍ജ്ജവും സ്‌നേഹവുമായിരുന്നു സച്ചിയെന്ന് സുനില്‍ ഇളയിടം.

സച്ചിയെക്കുറിച്ച് സുനില്‍ പി ഇളയിടം

സച്ചിയെ പരിചയപ്പെട്ടത്

മൂന്നര പതിറ്റാണ്ടിന് മുന്‍പാണ്.

മാല്യങ്കര എസ്. എന്‍. എം. കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു ഞങ്ങള്‍.

സച്ചിയും സഹോദരി സജിതയും അവിടെ വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

സരളവും നിര്‍മ്മലവുമായ ഊര്‍ജ്ജവും സ്‌നേഹവും.

കോളേജ് കാലം കഴിഞ്ഞ് സച്ചിയെ കണ്ടിട്ടില്ല. ആ സച്ചി തന്നെയാണ് സംവിധായകനായ സച്ചി എന്ന് മനസ്സിലാക്കിയത് അടുത്തിടെയാണ്. എപ്പോഴെങ്കിലും കാണണം എന്നാഗ്രഹിച്ചിരുന്നു.

ഇനിയാ കൂടിക്കാഴ്ചയില്ല.

വിട

logo
The Cue
www.thecue.in