'ആദ്യ കേള്‍വിയില്‍ തന്നെ നസ്ലന്‍ ഹാപ്പിയായി'; തിരക്കഥയില്‍ നന്നായി പണിയെടുത്തിരുന്നുവെന്ന് സുധി മാഡിസണ്‍

'ആദ്യ കേള്‍വിയില്‍ തന്നെ നസ്ലന്‍ ഹാപ്പിയായി'; തിരക്കഥയില്‍ നന്നായി പണിയെടുത്തിരുന്നുവെന്ന് സുധി മാഡിസണ്‍

നവാഗതനായ സുധി മാഡിസണ്‍ സംവിധാനം ചെയ്ത് മാത്യു തോമസ് നസ്ലന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് നെയ്മര്‍. ഓപ്പറേഷന്‍ ജാവയിലെ പരിചയം വച്ച് മാത്യുവിനോടാണ് താന്‍ ആദ്യം കഥ പറഞ്ഞിരുന്നത് എന്ന് സംവിധായകന്‍ സുധി മാഡിസണ്‍. മാത്യു-നസ്ലന്‍ കോംമ്പോയ്ക്ക് വേണ്ടി നസ്ലനോട് കഥ പറയുമ്പോള്‍ അവന്‍ റിജക്ട് ചെയ്യരുതെന്ന് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ തിരക്കഥയില്‍ നല്ല പോലെ പണിയെടുത്തിരുന്നെന്നും സംവിധായകന്‍ സുധി മാഡിസണ്‍ ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'ഓപ്പറേഷന്‍ ജാവ'യിലുള്ള പരിചയം വച്ച് മാത്യുനോടായിരുന്നു ആദ്യത്തെ പ്ലോട്ട് പറയുന്നത്. മാത്യുവിന് കഥ വര്‍ക്കായി ചെയ്യാം എന്ന് പറഞ്ഞു. മാത്യുവുമായി ഒരു വണ്‍ ഇയര്‍ ഡിസ്‌കഷന്‍ ഒക്കെ പോകുന്നുണ്ടായിരുന്നു ആ സമയത്ത് അതിന് ശേഷമാണ് നസ്ലനോട് പറയുന്നത്. നസ്ലനോട് കഥ പറയുമ്പോള്‍ അവന്‍ റിജക്ട് ചെയ്യാന്‍ പാടില്ല എന്നുണ്ടായിരുന്നു. ഈ കോംമ്പോ കിട്ടിയാലേ പരിപാടി വര്‍ക്കാവുകയുള്ളൂ. അതുകൊണ്ട് തന്നെ നസ്ലന്‍ റിജക്ട് ചെയ്യാത്ത ഒരു സ്‌ക്രിപ്പ്റ്റുമായി വേണം അവന്റെ അടുത്ത് ചെല്ലാന്‍. അതിന് വേണ്ടി ഞങ്ങള്‍ നല്ല പോലെ പണിയെടുത്തിട്ടുണ്ട്. എന്നിട്ടാണ് നസ്ലന്റെ അടുത്ത് പോയി കഥ പറഞ്ഞത്. ഒറ്റ കേള്‍വിയില്‍ നസ്ലന്‍ ഹാപ്പിയായി. മാത്യുവും നസ്ലനും കൂടി വരുമ്പോഴേ നമുക്കാ ബ്രാന്‍ഡ് ഇമേജ്, ആ കോംമ്പോയുടെ ഒരു വാല്യൂ കിട്ടുകയുള്ളു. അതുകൊണ്ട് നസ്ലന്‍ ഒരിക്കലും റിജെക്ട് ചെയ്യാത്ത ഒരു സ്‌ക്രിപ്പ്റ്റുമായി അവന്റെ അടുത്ത ചെല്ലണമെന്നാണ് എനിക്കും പ്രൊഡക്ഷനും ആഗ്രഹം ഉണ്ടായിരുന്നത്. അങ്ങനെയാണ് അത്രയും ടൈം എടുത്ത് നസ്ലനോട് കഥ പറഞ്ഞത്.

സുധി മാഡിസണ്‍

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്കും, ജോ ആന്‍ഡ് ജോയ്ക്കും ശേഷം മാത്യു തോമസും നസ്ലെനും ഒന്നിക്കുന്ന ചിത്രമാണ് 'നെയ്മര്‍'. ഇവര്‍ക്ക് പുറമേ വിജയരാഘവന്‍ ജോണി ആന്റണി, ഷമ്മി തിലകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്ന ചിത്രം പദ്മ ഉദയാണ് നിര്‍മ്മിക്കുന്നത്. രണ്ടര മാസം പ്രായമുള്ള നാടന്‍ നായയെ എടുത്ത് പരിശീലിപ്പിച്ചാണ് സിനിമ ചിത്രീകരിച്ചത്. ഷാന്‍ റഹ്മാനും ഗോപി സുന്ദറുമാണ് ചിത്രത്തിന്റെ സംഗീതം. ദേശിയ അവാര്‍ഡ് ജേതാവായ വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ ശബ്ദ മിശ്രണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആല്‍ബിന്‍ ആന്റണി ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in