'ഭീഷ്മപര്‍വ്വം' പ്രേക്ഷകരെ ഇമോഷണലി ചാര്‍ജ് ചെയ്യും: സുദേവ് നായര്‍

'ഭീഷ്മപര്‍വ്വം' പ്രേക്ഷകരെ ഇമോഷണലി ചാര്‍ജ് ചെയ്യും: സുദേവ് നായര്‍

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഭീഷ്മപര്‍വ്വം പ്രേക്ഷകരെ ഇമോഷണലി ചാര്‍ജ് ചെയ്യുമെന്ന് നടന്‍ സുദേവ് നായര്‍. ചിത്രത്തില്‍ രാജന്‍ എന്ന കഥാപാത്രത്തെയാണ് സുദേവ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മഹാഭാരതത്തിന്റെ റെഫറന്‍സുകളെ കുറിച്ചും സുദേവ് സംസാരിച്ചു. ദ ക്യുവിനോടായിരുന്നു പ്രതികരണം.

സുദേവ് പറഞ്ഞത്

എല്ലാ നല്ല കാര്യങ്ങളും നടത്തുന്ന ഒരു ഹീറോയുടെ കഥ സിനിമയാകുമ്പോഴാണ് അതില്‍ മൈത്തോളജി റഫറന്‍സ് വരുന്നത്. നമുക്ക് ഏറ്റവും റിലേറ്റബിളായ കാര്യങ്ങള്‍ ഫില്‍റ്റര്‍ ചെയ്ത് വരുന്നതാണ് ഒരു മൈത്തോളജിയാകുന്നത്. അതുകൊണ്ടാണ് അറിവുള്ള തിരക്കഥാകൃത്തുക്കള്‍ അതിന്റെ റെഫറന്‍സ് കൊണ്ട് വരുമ്പോള്‍ ആ കഥകള്‍ റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നത്. അങ്ങനെയാണ് ഭീഷ്മപര്‍വ്വവും എഴുതിയിരിക്കുന്നത്.

തീര്‍ച്ചയായും മഹാഭാരതത്തിന്റെ റെഫറന്‍സ് ഉണ്ട്. ഈ റെഫറെന്‍സുകളെല്ലാം തന്നെ നമുക്ക് അറിയില്ലെങ്കില്‍ പോലും നമുക്ക് ഉള്ളിലെ കിടക്കുന്നതാണ്. അതുകൊണ്ട് ഭീഷ്മപര്‍വ്വം നമ്മളെ ഇമോഷണലി ചാര്‍ജ് ചെയ്യാനുള്ള കഥയാണ്.

കേരളത്തില്‍ 350ഓളം തിയേറ്ററിലാണ് അമല്‍ നീരദ്-മമ്മൂട്ടി കോംമ്പോ ആയ ഭീഷ്മപര്‍വ്വം റിലീസ് ചെയ്തിരിക്കുന്നത്. ബിഗ് ബിക്ക് ശേഷം മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം.

ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. 'ഞാന്‍ ചെയ്ത ഗാങ്ങ്സ്റ്റര്‍ റോളുകളെല്ലാം വളരെ വ്യത്യസ്തമാണ്. ഗ്യാങ്സ്റ്റര്‍ എന്ന് പേരുള്ള സിനിമയിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഭീഷ്മപര്‍വ്വം ഒരു ഗ്യാങ്സ്റ്റര്‍ സിനിമയല്ല. മൈക്കിള്‍ ഒരു മാഫിയ കിങ്ങല്ല. ഒരു ഫാമിലി ഹെഡ്ഡാണ്.' എന്നാണ് മമ്മൂട്ടി തന്റെ കഥാപാത്രത്തെ കുറിച്ച് ദ ക്യുവിനോട് പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in