'ഇനി ഒരൊറ്റ വഴിയേ ഉള്ളൂ. കല്യാണം!';സ്റ്റെഫി സേവ്യറുടെ 'മധുര മനോഹര മോഹം' ട്രെയ്‌ലര്‍

 'ഇനി ഒരൊറ്റ വഴിയേ ഉള്ളൂ. കല്യാണം!';സ്റ്റെഫി സേവ്യറുടെ 'മധുര മനോഹര മോഹം' ട്രെയ്‌ലര്‍

പ്രമുഖ കോസ്റ്റ്യും ഡിസൈനർ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'മധുര മനോഹര മോഹം' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഷറഫുദ്ദീൻ, രജിഷ വിജയൻ, ബിന്ദു പണിക്കർ, ആർഷ ചാന്ദ്നി ബൈജു തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. B3M ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവരാണ്. ചിത്രം മെയിൽ തിയേറ്ററുകളിലെത്തും.

പത്തനംതിട്ട പശ്ചാത്തലമാക്കി നിർമ്മിച്ച ചിത്രം ഹ്യുമറിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. ഏഴ് വർഷത്തോളമായി സിനിമ രംഗത്തു പ്രവർത്തിക്കുന്നയാളാണ് സ്റ്റെഫി. ജനഗണമന, ഗപ്പി, കോൾഡ് കേസ്, ആറാട്ട് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ കോസ്റ്റ്യും ഡിസൈനർ ആയ സ്റ്റെഫി, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമാണ്.

സിനിമ ഒരു കംപ്ലീറ്റ് ഫാമിലി, ഹ്യൂമര്‍ പരിപാടിയായിരിക്കും. മലയാളത്തില്‍ കുടുംബചിത്രങ്ങള്‍ വന്നിട്ടുള്ളതെല്ലാം കഥകള്‍ക്ക് ഐഡന്റിറ്റി നല്‍കിക്കൊണ്ടാണ്. ഈ സിനിമയില്‍ കഥാ സന്ദര്‍ഭമാണ് ഒരു കുടുംബത്തിനകത്തുള്ളത്. പക്ഷെ അധികം കേട്ട് പരിചയമില്ലാത്ത ഒരു കഥയെ ഹ്യൂമര്‍ ഉള്‍പ്പെടുത്തി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.

സ്റ്റെഫി സേവ്യർ

വിജയരാഘവൻ, സൈജു കുറുപ്പ്, മീനാക്ഷി വാര്യർ, അൽത്താഫ് സലിം തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹിഷാം അബ്ദുൾ വഹാബ് ആണ് ഗാനങ്ങളൊരുക്കിയിരിക്കുന്നത്.

നവാഗതനായ ജിബിൻ ഗോപാലാണ് പശ്ചാത്തലസംഗീതം നൽകിയിരിക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ചന്ദ്രു സെൽവരാജാണ്. എഡിറ്റിംഗ് അപ്പു ഭട്ടതിരി, മാളവിക വി.എൻ. കലാസംവിധാനം ജയൻ ക്രയോൺ.

Related Stories

No stories found.
logo
The Cue
www.thecue.in