ജനാധിപത്യത്തിൻ്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടി 'സ്റ്റേഷൻ 5'; ഒടിടിയിൽ ജനശ്രദ്ധ നേടുന്നു

ജനാധിപത്യത്തിൻ്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടി 'സ്റ്റേഷൻ 5'; ഒടിടിയിൽ ജനശ്രദ്ധ നേടുന്നു
Published on

ഇന്ദ്രൻസ് പ്രധാന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 എന്ന ചിത്രം ഒടിടിയിൽ ശ്രദ്ധ നേടുന്നു. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയിലെ ചില പൊള്ളത്തരങ്ങൾ തുറന്നു കാട്ടുന്ന ആനുകാലിക പ്രസക്തിയുള്ള ചിത്രമാണിത്. ശക്തമായ പ്രമേയവും വേറിട്ട അവതരണവുമാണ് സ്റ്റേഷൻ 5.

നരിവേട്ട, പൃഥ്വിരാജിൻ്റെ വിലായത്ത് ബുദ്ധ തുടങ്ങിയ ചിത്രങ്ങളിൽ നായികയായ പ്രിയംവദ കൃഷ്ണനാണ് സ്റ്റേഷൻ 5 ൽ പ്രധാന വേഷത്തിലെത്തുന്നത്. ഡയാന ഹമീദും മികച്ച കഥാപാത്രമാണ്. മാപ് ഫിലിം ഫാക്ടറിയുടെ ബാനറിൽ പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്ത സ്റ്റേഷൻ 5 ൽ സന്തോഷ് കീഴാറ്റൂർ, വിനോദ് കോവൂർ, രാജേഷ് ശർമ്മ, പ്രയാൺ വിഷ്ണു, ദിനേഷ് വർമ്മ, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, ജെയിംസ് ഏലിയ, ശിവൻ കൃഷ്ണൻകുട്ടി നായർ, നഞ്ചിയമ്മ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

പ്രതാപ് നായർ ഛായാഗ്രഹണവും സലീഷ് ലാൽ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, ഹരിലാൽ രാജഗോപാൽ, പ്രകാശ് മാരാർ, ഹിരൺ മുരളി എന്നിവർ എഴുതിയ ഗാനങ്ങൾ കെ.എസ്.ചിത്ര, നഞ്ചിയമ്മ, വിനോദ് കോവൂർ, കീർത്തന ശബരീഷ്, ശ്രീഹരി എന്നിവർ ആലപിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in