'ഭീഷ്മപര്‍വ്വം' എന്ന് പറയുമ്പോഴേ രോമാഞ്ചമാണ്: സ്രിന്ദ

'ഭീഷ്മപര്‍വ്വം' എന്ന് പറയുമ്പോഴേ രോമാഞ്ചമാണ്: സ്രിന്ദ

ഭീഷ്മപര്‍വ്വം എന്ന് പറഞ്ഞപ്പോള്‍ തന്നെ രോമാഞ്ചമാണെന്ന് നടി സ്രിന്ദ. ബിഗ് ബിക്ക് ശേഷം അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഭാഗമാകുന്നതിന് അപ്പുറത്തേക്ക് എന്താണ് ആവശ്യപ്പെടുക എന്നും സ്രിന്ദ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു. അഭിനയം തുടങ്ങിയ മുതല്‍ക്കെ അമല്‍ നീരദിനൊപ്പം സിനിമ ചെയ്യുക എന്നത് ആഗ്രഹകമായിരുന്നു എന്നും സ്രിന്ദ.

സ്രിന്ദ പറഞ്ഞത്:

ഭീഷ്മപര്‍വ്വം എന്ന് പറഞ്ഞപ്പോള്‍ തന്നെ എനിക്ക് രോമാഞ്ചം വന്നു. നമ്മള്‍ അഭിനയിച്ച് തുടങ്ങുമ്പോള്‍ ചില സംവിധായകരുടെയും അഭിനേതാക്കളുടെയും ഒപ്പം സിനിമ ചെയണമെന്ന ആഗ്രഹം ഉണ്ടാകുമല്ലോ. അങ്ങനെ എന്റെ ലിസ്റ്റില്‍ ഉള്ള ഒരാളാണ് അമല്‍ ഏട്ടന്‍. അമല്‍ ഏട്ടനെ എനിക്ക് അറിയാം. ആകെ ട്രാന്‍സില്‍ അമല്‍ ഏട്ടന്‍ ക്യാമറ ചെയ്തപ്പോഴാണ് ഒപ്പം വര്‍ക്ക് ചെയ്തത്. അതും എനിക്ക് വളരെ കുറച്ച് ദിവസം മാത്രമാണ് ഷൂട്ട് ഉണ്ടായിരുന്നത്.

അപ്പോള്‍ അമല്‍ ഏട്ടന്റെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ തന്നെ വലിയ സന്തോഷമായിരുന്നു. പിന്നെ നമ്മള്‍ ബിഗ് ബി കണ്ട് ഇനി അമല്‍ ഏട്ടനും മമ്മൂക്കയും ഒരുമിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ്. അതില്‍ ഭാഗമാകാന്‍ കഴിഞ്ഞു എന്ന് പറഞ്ഞാല്‍ ഇതില്‍ കൂടുതല്‍ എന്താണ് ആവശ്യപ്പെടുക. ഞാന്‍ മമ്മൂക്കയോടൊപ്പം ഇതിന് മുമ്പ് മംഗ്ലീഷിലാണ് അഭിനയിച്ചിട്ടുള്ളത്. അന്ന് തൊട്ടെ മമ്മൂക്ക വളരെ ചില്ലാണ്. പിന്നെ മമ്മൂക്കയുടെ എനര്‍ജി ബീറ്റ് ചെയ്യാന്‍ വലിയ ബുദ്ധിമുട്ടാണ്.

മാര്‍ച്ച് 3നാണ് ഭീഷ്മപര്‍വ്വം തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ മൈക്കിള്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ.

മമ്മൂട്ടിക്കൊപ്പം നദിയാ മൊയ്തു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ആനന്ദ് സി ചന്ദ്രനാണ് അമല്‍ നീരദ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ബിലാല്‍ ചിത്രീകരിക്കാനിരുന്നതും ആനന്ദ് സി.ചന്ദ്രന്‍ ആയിരുന്നു. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും സുഷിന്‍ ശ്യാം സംഗീതവും.

Related Stories

No stories found.
logo
The Cue
www.thecue.in