'കള്ള സാക്ഷിയല്ല, ഒന്നാം സാക്ഷി'; ശ്രീനിവാസന്‍ വീണ്ടും സ്‌ക്രീനില്‍, ഒപ്പം വിനീതും 'കുറുക്കന്‍' ട്രെയ്‌ലര്‍

'കള്ള സാക്ഷിയല്ല, ഒന്നാം സാക്ഷി'; ശ്രീനിവാസന്‍ വീണ്ടും സ്‌ക്രീനില്‍, ഒപ്പം വിനീതും 'കുറുക്കന്‍' ട്രെയ്‌ലര്‍

ഇടവേളയ്ക്ക് ശേഷം ശ്രീനിവാസന്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം 'കുറുക്കന്റെ' ട്രെയ്‌ലര്‍ പുറത്തിറങ്ങി. നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കുറുക്കന്‍. സ്ഥിരമായി കള്ളസാക്ഷി പറയാന്‍ എത്തുന്ന കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. എസ്.ഐ ആയാണ് വിനീത് ശ്രീനിവാസന്‍ എത്തുന്നത്. നര്‍മ്മ മുഹൂര്‍ത്തങ്ങളുമായെത്തിയ ട്രെയ്‌ലറില്‍ ഷൈന്‍ ടോം ചാക്കോയും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വര്‍ണ്ണ ചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് മനോജ് റാംസിങ്ങ് ആണ്. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം വിനീത് ശ്രീനിവാസനും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോന്‍, ജോജി ജോണ്‍, അശ്വത് ലാല്‍, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, അസീസ് നെടുമങ്ങാട്, മാളവിക മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം ജൂലൈ 27 ന് തിയറ്ററുകളിലെത്തും.

ജിബു ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ എഡിറ്റിംഗ് രഞ്ജന്‍ ഏബ്രഹാമാണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സൈനുദ്ദീന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യൂം സുജിത് മട്ടന്നൂര്‍, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, അസ്സോസ്സിയേറ്റ് ഡയറക്ടര്‍ അനീവ് സുകുമാരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെമീജ് കൊയിലാണ്ടി, സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി, പരസ്യകല കോളിന്‍സ് ലിയോഫില്‍, വിതരണം വര്‍ണ്ണച്ചിത്ര ബിഗ് സ്‌ക്രീന്‍, പി ആര്‍ ഒ വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ, ഡിസൈന്‍സ് കോളിന്‍സ് ലിയോഫില്‍, വിതരണം വര്‍ണ്ണചിത്ര ബിഗ് സ്‌ക്രീന്‍.

Related Stories

No stories found.
logo
The Cue
www.thecue.in