പ്രസവവാർഡിൽ നിന്നുള്ള 'ജയിൽ ചാട്ടം', ‌ചരലിൽ വന്ന് വീഴുന്ന ആ ചാട്ടം ഒറ്റ ഷോട്ടിൽ; ശ്രീനാഥ് ഭാസി അഭിമുഖം

പ്രസവവാർഡിൽ നിന്നുള്ള 'ജയിൽ ചാട്ടം', ‌ചരലിൽ വന്ന് വീഴുന്ന ആ ചാട്ടം ഒറ്റ ഷോട്ടിൽ; ശ്രീനാഥ് ഭാസി അഭിമുഖം
Published on

ഒരേ സമയം ജയിൽ ബ്രേക്കിം​ഗ് സിനിമയെന്നും ​പ്രസവത്തിനായി മെഡിക്കൽ കോളജിലെത്തിക്കുന്ന തടവുകാരിയെ രക്ഷിക്കാനുള്ള ഭർത്താവിന്റെ നീക്കം പ്രമേയമാക്കിയ സിനിമയെന്നും വിശേഷിപ്പിക്കുന്ന ആസാദി എന്ന സിനിമ മേയ് 23ന് തിയറ്ററുകളിലെത്തുകയാണ്. ത്രില്ലർ ജോണറിലുള്ള പ്രിസൺ ബ്രേക്ക് സിനിമയാണ് ആസാദിയെന്ന് നായകൻ ശ്രീനാഥ് ഭാസി. കൃത്യമായൊരു ​ഗ്രാഫിലാണ് സിനിമ, ആക്ഷൻ സീക്വൻസ് പോലും ജയിൽ ബ്രേക്കിം​ഗ് എന്ന ജോണറിന്റെ സ്വഭാവം കൈവിടാതെയാണ് ചിത്രമെന്നും ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ ശ്രീനാഥ് ഭാസി.

Azadi malayalam movie
Azadi malayalam movieAzadi malayalam movie

മെഡിക്കൽ കോളജിലെ ആക്ഷൻ

മെഡിക്കൽ കോളജിൽ നിന്ന് പുറത്തേക്ക് ചാടി ചരലിലേക്ക് വീഴുന്ന സീൻ ഒറ്റ ഷോട്ടിലായിരുന്നു. റിയലിസ്റ്റിക് സ്വഭാവത്തിലാണ് ആക്ഷൻ സീനുകളത്രയും ചെയ്തിരിക്കുന്നതെന്നും ശ്രീനാഥ് ഭാസി.

നാടിനെ നടുക്കിയ ഒരു കൊലപാത കേസിലെ പ്രതിയായ ​ഗർഭിണിയായ യുവതിയെ പ്രസവത്തിനായി സർക്കാർ മെഡിക്കൽ കോളജിലേക്ക് ജയിൽ അധികൃതർ എത്തിക്കുന്നതും, ഇവിടെ നിന്ന് തടവുകാരിയായ ഭാര്യയെയും നവജാത ശിശുവിനെയും പുറത്തേക്ക് കടത്തി രക്ഷിക്കാൻ ഭർത്താവ് നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയെന്ന് ബുക്ക് മൈ ഷോ ഉള്ളടക്കം സൂചന നൽകുന്നുണ്ട്.

ശ്രീനാഥ് ഭാസി, രവീണ രവി, വാണി വിശ്വനാഥ്, ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആസാദിയുടെ ട്രെയിലര്‍ പുറത്ത്. കൊലപാതക കേസില്‍ ശിക്ഷയനുഭവിക്കുന്ന ഭാര്യയെ പോലീസിന്റേയും മറ്റ് വമ്പന്‍മാരുടേയും പ്രതിരോധം തകര്‍ത്ത് ആശുപത്രിയില്‍ നിന്നും കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്ന നായകനെയാണ് ട്രെയിലറില്‍ കാണാന്‍ സാധിക്കുന്നത്. ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ആസാദി ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

Azadi malayalam movie
Azadi malayalam movie

സീറ്റ് എഡ്ജ് ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ഈ ചിത്രം ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് നിര്‍മ്മിക്കുന്നത്. സാഗറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. രഘു എന്ന നായക കഥാപാത്രത്തെ ശ്രീനാഥ് ഭാസി അവതരിപ്പിക്കുമ്പോള്‍ ഗംഗ എന്ന കഥാപാത്രത്തെയാണ് രവീണ അവതരിപ്പിക്കുന്നത്. ഡബ്ബിംഗ് താരം കൂടിയായ രവീണയുടെ ഫഹദ് ചിത്രമായ മാമന്നന് ശേഷമുള്ള മികച്ച കഥാപാത്രമാണ് ഇത്. ശിവന്‍ എന്ന അച്ഛന്‍ കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രം മെയ് 9ന് തിയറ്ററുകളിലെത്തും.

സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Azadi malayalam movie
Azadi malayalam movie

റമീസ് രാജ, രശ്മി ഫൈസല്‍ എന്നിവര്‍ സഹ നിര്‍മ്മാതാക്കളായ ആസാദിയുടെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്. സിനിമാട്ടോഗ്രാഫി സനീഷ് സ്റ്റാന്‍ലി സംഗീതം- വരുണ്‍ ഉണ്ണി, റീ റിക്കോഡിംഗ് മിക്‌സിംഗ്- ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സഹാസ് ബാല, സൗണ്ട് ഡിസൈന്‍- സൗണ്ട് ഐഡിയാസ്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- അബ്ദുള്‍ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- റെയ്‌സ് സുമയ്യ റഹ്‌മാന്‍, പ്രൊജക്റ്റ് ഡിസൈനര്‍- സ്റ്റീഫന്‍ വല്ലിയറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ആന്റണി എലൂര്‍, കോസ്റ്റ്യൂം- വിപിന്‍ ദാസ്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, ഡിഐ- തപ്‌സി മോഷന്‍ പിക്‌ച്ചേഴ്‌സ്, കളറിസ്റ്റ്- അലക്‌സ് വര്‍ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സജിത്ത് ബാലകൃഷ്ണന്‍, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍- അഭിലാഷ് ശങ്കര്‍, ബെനിലാല്‍ ബാലകൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- അനൂപ് കക്കയങ്ങാട്, പിആര്‍ഒ - പ്രതീഷ് ശേഖര്‍, സതീഷ് എരിയാളത്ത്, സ്റ്റില്‍സ്- ഷിജിന്‍ പി.രാജ്, വിഗ്‌നേഷ് പ്രദീപ്, വിഎഫ്എക്‌സ്- കോക്കനട്ട് ബഞ്ച്, ട്രെയിലര്‍ കട്ട്- ബെല്‍സ് തോമസ്, ഡിസൈന്‍- 10 പോയിന്റസ്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്- മെയിന്‍ലൈന്‍ മീഡിയ. സെന്റട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in