2010ല്‍ പ്രശാന്ത് പിള്ള എന്നെ പാടാന്‍ വിളിക്കുന്നത് ഫേസ്ബുക്കില്‍ മെസേജ് ചെയ്ത്" ശ്രീകുമാർ വാക്കിയിൽ

2010ല്‍ പ്രശാന്ത് പിള്ള എന്നെ പാടാന്‍ വിളിക്കുന്നത് ഫേസ്ബുക്കില്‍ മെസേജ് ചെയ്ത്" ശ്രീകുമാർ വാക്കിയിൽ
Published on

2010ൽ പ്രശാന്ത് പിള്ള തന്നെ പാടാൻ വിളിക്കുന്നത് ഇൻസ്റ്റ​ഗ്രാമിൽ മെസേജ് ചെയ്തുകൊണ്ടാണ് എന്ന് ​ഗായകൻ ശ്രീകുമാർ വാക്കിയിൽ. പ്രശാന്തിന് തന്റെ ശബ്ദം ഇഷ്ടമാണ്. തന്റെ ശബ്ദം പുറത്തുകൊണ്ടുവരാൻ അദ്ദേഹം ശ്രമിക്കാറുള്ളതുകൊണ്ട് തനിക്ക് തരാറുള്ള പാട്ടുകളിൽ ഒരുപാട് ഉപകരണങ്ങൾ ഒന്നും ഉപയോ​ഗിക്കാറില്ലെന്നും ശ്രീകുമാർ വാക്കിയിൽ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ശ്രീകുമാർ വാക്കിയിലിന്റെ വാക്കുകൾ

2010ലാണ് ആദ്യമായി പ്രശാന്ത് പിള്ള എന്നെ പാടാൻ വിളിക്കുന്നത്. അന്നത്തെ കാലത്ത് എല്ലാവരും ഫോൺ വഴി തന്നെയാണ് കോൺടാക്ട് ചെയ്യാറ്. പക്ഷെ, അദ്ദേഹം 2010 എന്നെ പാടാൻ വിളിക്കുന്നത് ഇൻസ്റ്റ​ഗ്രാമിലോ ഫേസ്ബുക്കിലോ മെസേജ് അയച്ചുകൊണ്ടാണ്. എനിക്കും അതൊരു പുതുമയായിരുന്നു. ആദ്യമായാണ് ഒരു സോഷ്യൽ പ്രൊഫൈലിലൂടെ എന്നെ ഒരാൾ അപ്രോച്ച് ചെയ്യുന്നത്. അന്നുമുതലേ അദ്ദേഹവുമായി നല്ല ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന് എന്റെ ശബ്ദം വളരെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ, പുള്ളിക്കാരൻ എന്റെ വോയ്സ് പുറത്തുകൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അത് എനിക്കും ​ഗുണകരമായിരുന്നു. അത്തരത്തിലുള്ള പാട്ടുകളാണ് എനിക്ക് തരാറുള്ളത്. എന്റെ ശബ്ദം തന്നെ ധാരാളമാണ് എന്നാണ് അദ്ദേഹവും കരുതുന്നത്. ഞങ്ങൾ ഒരുമിച്ചുള്ളപ്പോൾ സം​ഗീതത്തെക്കുറിച്ച് മാത്രമല്ല ഞങ്ങൾ സംസാരിക്കാറുള്ളത്. പല പല കാര്യങ്ങൾ അതിലേക്ക് കടന്നുവരും.

ഞാൻ വിശ്വസിക്കുന്നത്, ചെയ്യുന്ന കാര്യത്തിൽ വളരെ ഹോണസ്റ്റായി, ആ മൊമന്റിൽ നിന്നുകൊണ്ട് കാര്യങ്ങൾ ചെയ്താൽ എല്ലാം നല്ലതുപോലെ നടക്കും എന്നുതന്നെയാണ്. നമുക്ക് ഒരുപാട് ലക്ഷ്യങ്ങളും, അതിലേക്ക് കടക്കാൻ ഒരുപാട് വഴികളും തേടിക്കൊണ്ടിരിക്കുമ്പോൾ ചിലപ്പോൾ കാര്യങ്ങൾ ബുദ്ധിമുട്ടിലാകും. നമ്മൾ ഇഷ്ടപ്പെടുന്നത് ചെയ്യുക, അത് മറ്റൊന്നും ആലോചിക്കാതെ ചെയ്യുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാൻ സാധിക്കുന്നത്. ഞാനും പ്രശാന്തും ആ തത്വത്തിന്റെ ആളുകളാണ്.

Related Stories

No stories found.
logo
The Cue
www.thecue.in