സ്പൂഫ് കോമഡിയിൽ നിന്നും രണ്ടാം ദൃശ്യത്തിലേക്ക് ; ജീത്തു ജോസഫിന്റെ കണ്ടെത്തിലിന് സോഷ്യൽ മീഡിയയിൽ കയ്യടി

സ്പൂഫ് കോമഡിയിൽ നിന്നും രണ്ടാം ദൃശ്യത്തിലേക്ക് ; ജീത്തു ജോസഫിന്റെ കണ്ടെത്തിലിന് സോഷ്യൽ മീഡിയയിൽ കയ്യടി
Published on

ദൃശ്യം 2 മികച്ച പ്രതികരണം നേടിക്കൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടുമ്പോൾ സിനിമയുടെ സ്പൂഫ് കോമഡി സ്കിറ്റ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ദൃശ്യം സിനിമയുടെ ഒന്നാം ഭാഗത്തിന്റെ സ്പൂഫ് കോമഡി സ്കിറ്റ് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്നു. ആ സ്കിറ്റിൽ അഭിനയിച്ച പ്രമുഖ താരങ്ങളെയാണ് രണ്ടാം ദൃശ്യത്തിൽ കാസ്റ്റ് ചെയ്തിരിക്കുന്നത്. സുമേഷ് ചന്ദ്രൻ, അജിത് കൂത്താട്ടുകുളം, രാജേഷ് പരവൂർ എന്നിവരാണ് തകർപ്പൻ കോമഡിയിലൂടെ വലിയ സ്‌ക്രീനിലേയ്ക്ക് എത്തി പ്രേക്ഷകരുടെ കയ്യടി നേടിയത്.

ദൃശ്യത്തിന്റെ സ്പൂഫിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു അജിത് കൂത്താട്ടുകുളം അവതരിപ്പിച്ചത്. ഒറിജിനൽ ദൃശ്യത്തിൽ ജോർജ്കുട്ടിക്കെതിരെ നിർണ്ണായകമായ മൊഴി നൽകുന്ന ജോസ് എന്ന കഥാപാത്രത്തെയാണ് അജിത് അവതരിപ്പിച്ചത്. അജിത്തിന്റെ പെർഫോമൻസിന് വലിയ കയ്യടികളാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതു. കോമഡി മാത്രമല്ല ക്യാരക്ടർ വേഷങ്ങളിൽ തിളങ്ങാനുള്ള റേഞ്ചുള്ള നടനാണ് താനെന്ന് ഈ കഥാപാത്രത്തിലൂടെ അജിത് തെളിയിച്ചിരിക്കുകയാണ്

സാബുവെന്ന കള്ളുകുടിയനെയാണ് സുമേഷ് ചന്ദ്രൻ രണ്ടാം ദൃശ്യത്തിൽ അവതരിപ്പിച്ചത്. എന്നാൽ കഥാ പുരോഗതിയിൽ നിർണ്ണായകമായ ട്വിസ്റ്റാണ് സാബുവെന്ന കഥാപാത്രത്തിന് സംഭവിക്കുന്നത്. കേസ് അന്വേഷിക്കാനെത്തുന്ന സേതുരാമയ്യർ സിബിഐയുടെ ഒപ്പമുള്ള രസികൻ ഉദ്യോഗസ്ഥനെയായിരുന്നു സുമേഷ് ചന്ദ്രൻ സിനിമയിട്ട് സ്പൂഫിൽ അവതരിപ്പിച്ചത്. സിനിമയിൽ തഹസിൽദാരുടെ വേഷം അവതരിപ്പിച്ച രാജേഷ് പരവൂരാണ് സിനിമയിൽ തഹസിൽദാരുടെ വേഷം അവതരിപ്പിച്ചത്. ദൃശ്യത്തിന്റെ സ്പൂഫിൽ അഭിനയച്ച അഭിനേതാക്കളെ കണ്ടെത്തി അവർക്ക് അതേ സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ നൽകിയ സംവിധായകൻ ജീത്തു ജോസഫിന് അഭിനന്ദന പ്രവാഹവുമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in