
പാതിരാത്രി എന്ന സിനിമയിലേക്ക് തന്നെ ആകർഷിച്ച പ്രധാന ഘടകമെന്നത് റത്തീന ചിത്രത്തിൽ അഭിനയിക്കുക എന്ന ആഗ്രഹമാണ് എന്ന് നടൻ സൗബിൻ ഷാഹിർ. പുഴു എന്ന സിനിമ കണ്ടത് മുതൽ താനൊരു റത്തീന ഫാൻ ആണെന്നും സൗബിൻ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു സൗബിൻ.
'പുഴു കഴിഞ്ഞപ്പോൾ മുതൽ ഞാൻ റത്തീനയുടെ വലിയ ഫാനാണ്. റത്തീനയുടെ കൂടെ വർക്ക് ചെയ്യണമെന്ന് കുറെ നാളായി ആഗ്രഹിക്കുന്നു. പുഴു പോലെ വ്യത്യസ്തമായ ചിത്രമാണ് പാതിരാത്രിയും,' സൗബിൻ ഷാഹിർ പറഞ്ഞു. പാണ്ടിപ്പട എന്ന സിനിമയിൽ സഹസംവിധായകനായി വർക്ക് ചെയ്യുന്ന കാലം മുതൽ നവ്യ നായരുമായി പരിചയമുണ്ടെന്നും നേടിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സൗബിൻ പറഞ്ഞു.
അതേസമയം പാതിരാത്രി ഈ മാസം റിലീസിന് ഒരുങ്ങുകയാണ്. 'പുഴു'വിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന സിനിമയിൽ നവ്യ നായർ, സൗബിൻ ഷാഹിർ, സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ് ചിത്രം നിർമ്മിക്കുന്നത്. ഇലവീഴാ പൂഞ്ചിറയ്ക്കു ശേഷം ഷാജി മാറാട് തിരക്കഥ ഒരുക്കുന്ന അടുത്ത ചിത്രമാണ് പാതിരാത്രി.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷെഹനാദ് ജലാലാണ്. സംഗീതസംവിധാനം നിർവഹിക്കുന്നത് ജേക്‌സ് ബിജോയുമാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചിത്രസംയോജനം ശ്രീജിത്ത് സാരംഗ്.പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണന്‍, ചിത്രസംയോജനം: ശ്രീജിത്ത് സാരംഗ്, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം:ധന്യ ബാലകൃഷ്ണൻ, സംഘട്ടനം: പിസി സ്റ്റണ്ട്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അജിത്ത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ: സിബിൻ രാജ്, സ്റ്റില്‍സ്: നവീന്‍ മുരളി, പരസ്യകല: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.