അമലേട്ടന്റെ അസിസ്റ്റന്റെന്ന് പറയാന്‍ അന്നും ഇന്നും അഭിമാനം: സൗബിന്‍, വീഡിയോ

അമലേട്ടന്റെ അസിസ്റ്റന്റെന്ന് പറയാന്‍ അന്നും ഇന്നും അഭിമാനം: സൗബിന്‍, വീഡിയോ

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്നത് സൗബിന്‍ ഷാഹിറാണ്. അമല്‍ നീരദിന്റെ അസിസ്റ്റന്റായും അസോസിയേറ്റായും ഒരുപാട് ചിത്രങ്ങള്‍ വര്‍ക്ക് ചെയ്തിട്ടുള്ളയാളാണ് സൗബിന്‍. ഭീഷ്മയുടെ ഷൂട്ടിങ് സമയത്ത് സൗബിനെടുത്ത ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

എനിക്ക് ഏറ്റവും കൂടുതല്‍ അഭിമാനം തോന്നിക്കുന്ന കാര്യം എന്താണെന്നുവച്ചാല്‍, ഞാന്‍ അമലേട്ടന്റെ അസിസ്റ്റന്റ് ആണ് എന്നതാണ്. അന്നും ഇന്നും എന്ന ക്യാപ്ഷനോടെയാണ് സൗബിന്‍ അമല്‍ നീരദിനൊപ്പമുള്ള വീഡിയോ പങ്കുവെച്ചത്. അമല്‍ നീരദ് ഷോട്ടിന് ആക്ഷനും കട്ടും പറയുന്ന സമയത്ത് അദ്ദേഹം അറിയാതെയാണ് സൗബിന്‍ വീഡിയോ ഷൂട്ട് ചെയ്തത്. മൈ ബിഗ് ബി എന്ന ഹാഷ് ടാഗും പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്നു.

അമല്‍ നീരദ് സിനിമകളിലെ അസിസ്റ്റന്റായാണ് സൗബിന്‍ സിനിമയില്‍ സജീവമാകുന്നത്. ബിഗ് ബി, അന്‍വര്‍ തുടങ്ങിയ സിനിമകളില്‍ അദ്ദേഹം അമല്‍ നീരദിന്റെ സംവിധാന സഹായിയായിരുന്നു. ഈയോബിന്റെ പുസ്തകത്തില്‍ അഭിനയിക്കുക മാത്രമല്ല, ചിത്രത്തിന്റെ സഹസംവിധായകന്‍ കൂടിയായിരുന്നു സൗബിന്‍. അമല്‍ നീരദിന്റെ ദുല്‍ഖര്‍ ചിത്രം സി.ഐ.എയില്‍ ഒരു പ്രധാന വേഷത്തെയും സൗബിന്‍ അവതരിപ്പിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in