'കിംഗ് ഓഫ് കൊത്ത' മ്യൂസിക് റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് സോണി മ്യൂസിക്കിന് ; അപ്‍ഡേറ്റ് പുറത്തുവിട്ട് ദുൽഖർ

 'കിംഗ് ഓഫ് കൊത്ത' മ്യൂസിക് റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് സോണി മ്യൂസിക്കിന് ; അപ്‍ഡേറ്റ് പുറത്തുവിട്ട് ദുൽഖർ

ദുൽഖർ സൽമാനെ നായകനാക്കി നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജെറ്റ് ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'. ചിത്രത്തിന്റെ മ്യൂസിക് റൈറ്സ് റെക്കോർഡ് തുകയ്ക്ക് സോണി മ്യൂസിക് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവർ ചേർന്നാണ് ചിത്രത്തിനായി സംഗീതം നിർവഹിക്കുന്നത്. ദുല്‍ഖർ സൽമാന്റെ വെഫറര്‍ ഫിലിംസം സീ സ്റ്റുഡിയോയും ചേര്‍ന്ന് നിർമിക്കുന്ന ചിത്രം സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മ്മാണ ചിത്രമാണ്. ചിത്രം ഓണം റിലീസ് ആയി തീയേറ്ററുകളിൽ എത്തും.

പ്രശസ്ത സംവിധായകനായ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ ആദ്യ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്. ജോഷി സംവിധാനം ചെയ്ത 'പൊറിഞ്ചു മറിയം ജോസി'ന് തിരക്കഥയൊരുക്കിയ അഭിലാഷ് എന്‍ ചന്ദ്രന്റെ രണ്ടാമത്തെ ചിത്രവുമാണ് 'കിംഗ് ഓഫ് കൊത്ത'.ഐശ്വര്യ ലക്ഷ്മി, ഗോകുൽ സുരേഷ്, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, നൈല ഉഷ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

ഛായാഗ്രഹണം നിമീഷ് രവി, എഡിറ്റര്‍ ശ്യാം ശശിധരന്‍, മേക്കപ്പ് റോണെക്‌സ് സേവിയര്‍,വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി രാജശേഖറാണ്. 'കുറുപ്പ്', 'സീതാരാമം', എന്നീ സിനിമകൾക്ക് ശേഷം ദുല്‍ഖര്‍ നായകനാകുന്ന ചിത്രവുമാണ് 'കിംഗ് ഓഫ് കൊത്ത'.

Related Stories

No stories found.
logo
The Cue
www.thecue.in