'സോളമന്റെ തേനീച്ചകള്‍'; ഡയറക്ടേഴ്‌സ് ട്രെയിലറുമായി ലാല്‍ ജോസ്

'സോളമന്റെ തേനീച്ചകള്‍'; ഡയറക്ടേഴ്‌സ് ട്രെയിലറുമായി ലാല്‍ ജോസ്

ലാല്‍ ജോസ് ചിത്രം സോളമന്റെ തേനീച്ചകളുടെ ഡയറക്ടേഴ്‌സ് ട്രെയിലര്‍ പുറത്തിറങ്ങി. സംവിധായകന്റെ പോയിന്റ് ഓഫ് വ്യൂവില്‍ സിനിമയുടെ കഥയും കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്ന രീതിയിലുള്ള ട്രെയ്‌ലറാണിത്. സിനിമ ഷൂട്ട് ചെയ്ത അതേ ലൊക്കേഷനുകളിലേക്ക് പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകുന്ന രീതിയിലാണ് ലാല്‍ ജോസിന്റെ അവതരണം.

ജോജു ജോര്‍ജാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ജോജുവിനൊപ്പം മഴവില്‍ മനോരമയിലെ നായികാ നായകന്‍ റിയാലിറ്റി ഷോയിലെ വിജയികളായ ശംഭു, ദര്‍ശന, ആഡിസ്, വിന്‍സി അലോഷ്യസ് എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്്. ആഗസ്റ്റ് 18നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം വിദ്യാസാഗര്‍ - ലാല്‍ജോസ് കൂട്ട് കെട്ടില്‍ വരുന്ന ചിത്രമെന്ന പ്രത്യേകതയും സോളമന്റെ തേനീച്ചകള്‍ക്കുണ്ട്. ഇതിനോടകം തന്നെ ചിത്രത്തിലെ രണ്ട് ഗാനങ്ങളും റിലീസ് ചെയ്തിട്ടുണ്ട്. പി.ജി പ്രഗീഷാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. അജ്മല്‍ സാബു ഛായാഗ്രഹണം. എഡിറ്റിങ്ങ് : രഞ്ജന്‍ എബ്രഹാം , ഗാനരചന : വയലാര്‍ ശരത്, വിനായക് ശശികുമാര്‍, ആര്‍ട് - അജയ് മങ്ങാട്, കോസ്റ്റ്യൂം -റാഫി കണ്ണാടിപറമ്പ , മേക്കപ്പ് -ഹസന്‍ വണ്ടൂര്‍.

Related Stories

No stories found.
logo
The Cue
www.thecue.in