സോഷ്യൽ മീഡിയയിൽ ചർച്ചയായി ​ഗുണ കേവ്സ്; മഞ്ഞുമൽ ബോയ്സ് ഫെബ്രുവരി 22 ന് തിയറ്ററുകളിൽ

സോഷ്യൽ മീഡിയയിൽ ചർച്ചയായി ​ഗുണ കേവ്സ്; മഞ്ഞുമൽ ബോയ്സ് ഫെബ്രുവരി 22 ന് തിയറ്ററുകളിൽ

കൊടൈക്കനാൽ ടൗണിന് പുറത്തായി സ്ഥിതി ചെയ്യുന്ന ‍ഡെവിൾസ് കിച്ചൻ എന്നറയിപ്പെടുന്ന ​ഗുണ കേവ്സ്. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന, പൈൻ മരങ്ങളുടെ വേരുകളാൽ ചുറ്റപ്പെട്ട, യാത്രികന് യാത്രയുടെ അത്ഭുത കാഴ്‌ച സമ്മാനിക്കുന്ന ഒരു അനുഭവമാണ് ​ഗുണ കേവ്സ്. ചി​ദംബരത്തിന്റെ മഞ്ഞുമൽ ബോയ്സ് എന്ന ചിത്രം പ്രഖ്യാപിക്കപ്പെട്ടത് മുതൽ സോഷ്യൽ മീഡിയകളിൽ നിറയുന്ന ചോദ്യവും ​ഗുണ കേവ്സിനെക്കുറിച്ചാണ്. എന്താണ് ​ഗുണ കേവ്സ്?

1821-ൽ ബ്രിട്ടീഷ് ഫോറസ്റ്റ് ഓഫീസറായിരുന്ന ബി എസ് വാർഡാണ് ആദ്യമായി ഈ ​ഗുഹ കണ്ടെത്തുന്നത്. സമുദ്ര നിരപ്പിൽ നിന്നും 2230 മീറ്റർ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഈ ​ഗുഹയിൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം 13 പേരാണ് വീണു മരണപ്പെട്ടിട്ടുള്ളത്. എന്നാൽ ഈ ചെകുത്താന്റെ അടുക്കളയിൽ വീണു പോയവരിൽ രക്ഷപെട്ടു വന്ന ഒരു മലയാളിയുണ്ട്. 2006-ൽ എറണാകുളത്ത് നിന്നും കൊടൈക്കനാലിലേക്ക് വിനോദ സഞ്ചാര യാത്രക്ക് എത്തിയ സംഘത്തിലെ യുവാക്കളിൽ ഒരാൾ. മഞ്ഞുമൽ ബോയ്സ് എന്ന സിനിമ ആസ്പ​ദമാക്കുന്നത് ആ കുട്ടുകെട്ടിനെയും അവരുടെ അതിജീവനത്തെയുമാണ്. 1992-ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രമായ ​ഗുണയിലെ പോപ്പുലർ ​ഗാനമായ കൺമണി അൻപോട് കാതലൻ എന്ന ​ഗാനവും സിനിമയുമൊക്കെ പാതിയിലേറെയും ചിത്രീകരിച്ചിരിക്കുന്നതും ഈ ചെകുത്താന്റെ അടുക്കളയിലാണ്. ​ഗുണ എന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെയാണ് ഈ ചെകുത്താന്റെ അടുക്കളയ്ക്ക് ​ഗുണ കേവ്സ് എന്ന പേര് വന്നതും.

ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‌ഒരു സർവൈവൽ ത്രില്ലറായ ചിത്രത്തിന്റെ ചിത്രീകരണം നടന്നത് കേരളത്തിലും തമിഴ്‌നാട്ടിലുമായാണ്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമ്മാതാക്കൾ.ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സുഷിൻ ശ്യാം സംഗീതവും പശ്ചാത്തലസംഗീതവും പകരുന്ന ചിത്രത്തിൽ നടൻ സലിം കുമാറിന്റെ മകൻ ചന്തു സുപ്രധാന വേഷം അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, , പിആർ&മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Related Stories

No stories found.
logo
The Cue
www.thecue.in