'രണ്ടു കൈയ്യും മാത്രം വീശി ഇങ്ങു പോയേക്കുവാ' ; നർമം നിറച്ച് ജലധാര പമ്പ് സെറ്റ് - സിൻസ് 1962 സ്നീക്ക് പീക്ക്

'രണ്ടു കൈയ്യും മാത്രം വീശി ഇങ്ങു പോയേക്കുവാ' ; നർമം നിറച്ച് ജലധാര പമ്പ് സെറ്റ് - സിൻസ് 1962 സ്നീക്ക് പീക്ക്

ഉർവ്വശി, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ''ജലധാര പമ്പ് സെറ്റ് - സിൻസ് 1962'' എന്ന ചിത്രത്തിന്റെ സ്നീക്ക് പീക്ക് റിലീസ് ചെയ്തു. വിജയരാഘവൻ,ജോണി ആന്റണി,ടി ജി രവി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വണ്ടർ ഫ്രെയിംസ് ഫിലിം ലാന്റിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സംഗീത ശശിധരൻ, ആര്യ പൃഥ്വിരാജ്, എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

സാഗർ, സനുഷ, നിഷ സാരംഗ്, കോഴിക്കോട് ജയരാജ്,പരമേശ്വരൻ പാലക്കാട്, തങ്കച്ചൻ,അൽത്താഫ്,ജെയ്,രാമു മംഗലപ്പള്ളി,എന്നിവരും ചിത്രത്തിലുണ്ട്. ആഷിഷ് ചിന്നപ്പ, പ്രജിൻ എം പി എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണവും കൈലാസ് സംഗീതസംവിധാനവും നിർവഹിക്കുന്നു.

പ്രൊഡക്ഷൻ കൺട്രോളർ - ബിജു കെ തോമസ്, എഡിറ്റർ - രതിൻ രാധാകൃഷ്ണൻ, ആർട്ട് - ദിലീപ് നാഥ്, ഗാനരചന - മനു മഞ്ജിത്ത്, മേക്കപ്പ് - സിനൂപ് രാജ്, കോസ്റ്റ്യൂം - അരുൺ മനോഹർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ, ഓഡിയോഗ്രാഫി - വിപിൻ നായർ, സ്റ്റിൽ - നൗഷാദ് കണ്ണൂർ, കാസ്റ്റിംഗ് ഡയറക്ടർ - ജോഷി മേടയിൽ, വിഎഫ്എക്സ് - ലൈവ് ആക്ഷൻ സ്റ്റുഡിയോസ്, പി ആർ ഒ - ഏ എസ് ദിനേഷ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, ഡിസൈൻ - 24AM.

Related Stories

No stories found.
logo
The Cue
www.thecue.in