എന്റെ സ്‌ക്രിപ്റ്റില്‍ ഞാന്‍ ആരോടും അഭിപ്രായം ചോദിക്കാറില്ല, എസ്.എന്‍ സ്വാമി

എന്റെ സ്‌ക്രിപ്റ്റില്‍ ഞാന്‍ ആരോടും അഭിപ്രായം ചോദിക്കാറില്ല, എസ്.എന്‍ സ്വാമി

താന്‍ എഴുതുന്ന തിരക്കഥകളില്‍ ആരോടും അഭിപ്രായം ചോദിക്കാറില്ലെന്ന് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി. അഭിപ്രായം ചോദിക്കാന്‍ പാകത്തിന് ആരെയും കാണാറില്ലെന്നും എസ്.എന്‍ സ്വാമി പറഞ്ഞു. തിരക്കഥയില്‍ ഒന്നിലധികം ക്ലൈമാക്‌സുകള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ ഏത് തെരഞ്ഞെടുക്കണം എന്നതില്‍ അഭിപ്രായങ്ങള്‍ ആരായാറുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായാണ് എസ്.എന്‍ സ്വാമിയുടെ പരാമര്‍ശം. മലയാളം ഫിലിംബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് എസ്.എന്‍ സ്വാമി ഇക്കാര്യം പറഞ്ഞത്‌.

എസ്.എന്‍. സ്വാമിയുടെ വാക്കുകള്‍

എഴുതി വരുമ്പോള്‍ ചിലപ്പോള്‍ ഒരു ക്ലൈമാക്സ് ഓക്കെ ആണെന്ന് തോന്നും. പിന്നീട് ചിന്തിക്കുമ്പോള്‍ അത് മാറ്റാമെന്ന്് ചിന്തിക്കും. അങ്ങനെ ഒറ്റയടിക്ക് ഒരു ക്ലൈമാക്സ് കിട്ടുക വളരെ വിരളമാണ്.

എന്റെ തിരക്കഥകളില്‍ ഞാന്‍ ആരോടും അഭിപ്രായം ചോദിക്കാറില്ല. അങ്ങനെ ചോദിക്കാന്‍ പാകത്തിനുള്ള ആരും ഇവിടെയുണ്ടന്ന് തോന്നിയിട്ടില്ല. സിനിമ റിലീസായ ശേഷം കാണുമ്പോള്‍ എഴുതിവച്ച വേറെ ക്ലൈമാക്സ് മതിയായിരുന്നു എന്നും പലപ്പോഴും തോന്നിയിട്ടുണ്ട്. എസ്.എന്‍ സ്വാമി പറയുന്നു.

എസ്.എന്‍ സ്വാമി തിരക്കഥയെഴുതി കെ മധു സംവിധാനം ചെയ്ത സിബിഐ 5, ദി ബ്രെയിന്‍ എന്ന ചിത്രം തിയേറ്ററില്‍ ഈയടുത്ത് റിലീസ് ചെയ്തിരുന്നു. സിബിഐ സീരീസിലെ അഞ്ചാം ചിത്രമാണ് സിബിഐ 5. 1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പിന്റെ തുടര്‍ച്ചയായാണ് ഈ മമ്മൂട്ടി ചിത്രം റിലീസായത്.

Related Stories

No stories found.
logo
The Cue
www.thecue.in