ആക്ഷന്‍ വിളിച്ച് എസ്എന്‍ സ്വാമി, സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങി

ആക്ഷന്‍ വിളിച്ച് എസ്എന്‍ സ്വാമി, സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങി

Published on

ഒരു സി.ബി.ഐ. ഡയറി കുറിപ്പ്, ധ്രുവം, ഇരുപതാം നൂറ്റാണ്ട് തുടങ്ങി നിരവധി ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച എസ്.എന്‍ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ധ്യാന്‍ ശ്രീനിവാസന്‍, അപര്‍ണ ദാസ്, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ലക്ഷ്മി പാര്‍വതി വിഷന്റെ ബാനറില്‍ രാജേന്ദ്രപ്രസാദാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പൂജാ ചടങ്ങും ചിത്രീകരണവും ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ എറണാകുളം ടൗണ്‍ ഹാളില്‍ വച്ച് നടന്നു.

1984- ല്‍ പുറത്തിറങ്ങിയ ചക്കരയുമ്മയാണ് എസ്.എന്‍. സ്വാമിയുടെ ആദ്യ ചിത്രം. അഞ്ചു ഭാഗത്തോളം നീണ്ടു നിന്ന സി.ബി.ഐ സീരീസ്, മലയാളം ത്രില്ലര്‍ സിനിമകളുടെ തന്നെ നാഴികക്കല്ലായി മാറിയ ചിത്രമാണ്. ഇതുവരെ അറുപത്തിയേഴോളം സിനിമകള്‍ക്ക് തിരക്കഥ രചിച്ച എസ്.എന്‍ സ്വാമി ജോഷി, കെ. മധു , സിബി മലയില്‍, സത്യന്‍ അന്തിക്കാട്, ജി.എസ്. വിജയന്‍, ഐ.വി. ശശി, ഷാജി കൈലാസ്, അമല്‍ നീരദ് തുടങ്ങിയ നിരവധി സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തിയ സിബിഐ അഞ്ചാം ഭാഗം ആണ് എസ്. എന്‍ സ്വാമിയുടെ തിരക്കഥയില്‍ ഒടുവിലായി പുറത്തു വന്ന ചിത്രം.

രഞ്ജി പണിക്കര്‍, രഞ്ജിത്ത്, ഗ്രിഗറി, ആര്‍ദ്രാ, സ്മിനു സിജോ, തുടങ്ങിയ അഭിനേതാക്കളോടൊപ്പം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. സിനിമയുടെ ചിത്രീകരണം കൊച്ചി, പാലക്കാട്, എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും.

ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് ജേക്‌സ് ബിജോയാണ്. ജാക്ക് സണ്‍ ജോണ്‍സണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് - ബസോദ് ടി. ബാബുരാജ്. കലാസംവിധാനം - സാബു സിറിള്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ശിവരാമകൃഷ്ണന്‍, കോസ്റ്റ്യും - ഡിസൈന്‍ - സ്റ്റെഫി സേവ്വര്‍ . മേക്കപ്പ് സിനൂപ് രാജ് .- പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - രാജു അരോമ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമമോഹന്‍.

logo
The Cue
www.thecue.in