'തരുണി തികച്ചും വൈകാരികമായ അനുഭവം'; പാട്ടിനൊപ്പം ചുവട് വെച്ച് സിത്താര

'തരുണി തികച്ചും വൈകാരികമായ അനുഭവം'; പാട്ടിനൊപ്പം ചുവട് വെച്ച് സിത്താര

സിത്താര കൃഷ്ണകുമാറിന്റെ പുതിയ ആല്‍ബം തരുണി റിലീസ് ചെയ്തു. ആല്‍ബത്തില്‍ പാട്ടിനൊപ്പം സിത്താര നൃത്തവും ചെയ്തിട്ടുണ്ട്. തരുണി എന്നത് തനിക്ക് വൈകാരികമായ ഒരു അനുഭവമായിരുന്നുവെന്നാണ് സിത്താര പറഞ്ഞത്.

സിത്താരയുടെ വാക്കുകള്‍:

'തരുണി, എനിക്കിത് തികച്ചും വൈകാരികമായ ഒരു അനുഭവമായിരുന്നു. അവനവനുവേണ്ടി സ്വപ്നം കാണുന്നത് നമുക്ക് പരിചയമുള്ള തോന്നലാണ് എന്നാല്‍ എന്റെ വീട്ടുകാര്‍ക്കും പഴയ കൂട്ടുകാര്‍ക്കും പ്രിയ ഗുരുക്കന്മാര്‍ക്കും എല്ലാം വേണ്ടി, എന്റെ ഉള്ളില്‍ മിഥുന്‍ ജയരാജ് നിര്‍ബന്ധപൂര്‍വം കൊണ്ടുവന്നു നട്ട സ്വപ്നമാണ് 'തരുണി'. കാരണം അവനോളം എന്നെ അറിയുന്നവര്‍ കുറവാണ് വയ്യെന്നു തോന്നുന്ന നേരം ഇല്ലാത്ത ശക്തി തന്ന് നിവര്‍ന്നു നില്‍ക്കാന്‍ എന്നെ പ്രേരിപ്പിക്കുന്ന ശക്തിയാണ് അവന്‍ ഇതൊരു സമര്‍പ്പണമാണ്, കരുതലും, തിരുത്തലുകളും, കൊണ്ട് കാവലായി ഇന്നോളം കൈവിടാതെ കൂടെ നിന്ന ഗുരുക്കന്മാര്‍ക്കും , സ്വന്തം സ്വപ്നങ്ങളിലും ആഗ്രഹങ്ങളിലും പലതും മകള്‍ക്കായി മാറ്റിവച്ച എന്റെ പൊന്നച്ഛനും പൊന്നമ്മയ്ക്കും!

നമ്മുടെ ഏത് കുഞ്ഞു തോന്നലിനെയും കവിതയായി മാറ്റുന്ന ശ്രീ.ഹരിനാരായണന്‍ ഞാനേറെ ഇഷ്ടപ്പെടുന്ന കലാകാരന്‍ ബിജു ധ്വനിതരംഗ് ഏത് സ്വപ്നത്തിനും ചിറകു തുന്നിപ്പിടിപ്പിക്കാന്‍ കൂടെ നില്‍ക്കുന്ന സുമേഷ് സര്‍ ,വണ്ടര്‍വാള്‍ ഫാമിലി. പിന്നെ ആവശ്യത്തിലേറെ ഊര്‍ജവുമായി കൂടെ നിന്ന എന്റെ സ്വന്തം ആളുകള്‍ ഏട്ടന്‍, ലച്ചു, ഇന്ദുമണി, സുജിത്തേട്ട, ശ്രീജേഷേട്ടന്‍'

മിഥുന്‍ ജയരാജാണ് ആല്‍ബത്തിന്റെ സംഗീത സംവിധായകന്‍. ഹരിനാരായണനാണ് വരികള്‍ രചിച്ചിരിക്കുന്നത്. സുമേഷ് ലാല്‍ സംവിധാനം ചെയ്ത തരുണിയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് മഹേഷ് എസ് ആറും അനീഷ് ചന്ദ്രനുമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in