കയ്യടിപ്പിക്കാന്‍ നായകന്‍ തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് കാണിച്ചു തന്നു: 'ഒരുത്തീ'യെ പ്രശംസിച്ച് സിത്താര

കയ്യടിപ്പിക്കാന്‍ നായകന്‍ തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് കാണിച്ചു തന്നു: 'ഒരുത്തീ'യെ പ്രശംസിച്ച് സിത്താര

നവ്യ നായര്‍ കേന്ദ്ര കഥാപാത്രമായ വി.കെ പ്രകാശ് ചിത്രം ഒരുത്തീയെ പ്രശംസിച്ച് ഗായിക സിത്താര കൃഷ്ണകുമാര്‍. രോമാഞ്ചം കൊള്ളിക്കാന്‍ കയ്യടിപ്പിക്കാന്‍ വിസില് വിളിക്കാന്‍ നായകന്‍ തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് വികെപി കാണിച്ചു തന്നു. വളരെ അനായാസമായാണ് നവ്യ രാധാമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും സിത്താര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'നവ്യ... എത്ര അനായാസമായാണ് നിങ്ങള്‍ രാധാമണിയായത്! രാധാമണിയില്‍, ആവശ്യം വരുമ്പോള്‍ കല്ലുപോലെ ഉറക്കുന്ന, കാറ്റ് പോലെ പായുന്ന, കടലുപോലെ കരുതുന്ന, ആകാശം കടന്നും പറക്കുന്ന എന്റെ അമ്മ ഉള്‍പ്പടെ കണ്ടുപരിചയിച്ച പല അമ്മമാരെയും കണ്ടു! രോമാഞ്ചം കൊള്ളിക്കാന്‍ കയ്യടിപ്പിക്കാന്‍ വിസില് വിളിക്കാന്‍ നായകന്‍ തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് കാണിച്ചുതന്നു VKP-! എല്ലാം കൊണ്ടും അസ്സലായി, ശെരിക്കും മാസ്സായി', എന്നാണ് സിത്താര കുറിച്ചത്.

പത്ത് വര്‍ഷത്തിന് ശേഷം മലയാള സിനിമയിലേക്കുള്ള നവ്യയുടെ തിരിച്ചുവരവാണ് ഒരുത്തീ എന്ന ചിത്രം. മാര്‍ച്ച് 18ന് തിയേറ്ററിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

എരീടക്ക് ശേഷം പുറത്തിറങ്ങിയ വി കെ പ്രകാശ് ചിത്രമാണ് ഒരുത്തീ. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ് ഒരുത്തീ നിര്‍മ്മിക്കുന്നത്. സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ്. സുരേഷ് ബാബുവാണ്. സൈജു കുറുപ്പ്, വിനായകന്‍, ഗീതി സംഗീത, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

Related Stories

No stories found.
logo
The Cue
www.thecue.in