
'ചിത്ത' തന്നെ റീലോഞ്ച് ചെയ്ത ചിത്രമാണ് എന്ന് നടൻ സിദ്ധാർഥ്. എങ്ങനെയുള്ള ഴോണറാണ് തനിക്ക് വാങ്ങുന്നതെന്നും എങ്ങനെയുള്ള സംവിധായകരാണ് തന്നെ ഒരു നടനായി സ്വീകരിക്കുന്നതെന്നും മനസ്സിലാക്കി തന്നത് ചിത്തയാണ്. ഒരു ലോഞ്ചിന്റെ പ്രത്യേകതകളായി കാണുന്നത് ഇതൊക്കെയാണ്. മുൻപത്തേക്കാൾ ബെറ്റർ റേഞ്ചിലുള്ള സിനിമകൾ തനിക്ക് വരാൻ തുടങ്ങി. ചിത്തയ്ക്ക് മുൻപും ശേഷവും എന്ന വ്യത്യാസം കരിയറിൽ ഉണ്ടായിട്ടുണ്ടെന്ന് സിദ്ധാർത്ഥ് ഗലാട്ട പ്ലസ്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സിദ്ധാർത്ഥ് പറഞ്ഞത്:
'ചിത്ത' എന്നെ സംബന്ധിച്ച് സീരിയസായ ഒരു സിനിമ മാത്രമല്ല. രണ്ടു വർഷത്തോളം ആ സിനിമയ്ക്ക് വേണ്ടി സമയം കൊടുത്തിട്ടുണ്ട്. സബ്ജക്റ്റ് നോക്കുമ്പോൾ വളരെ സീരിയസായ സിനിമ തന്നെയാണ് ചിത്ത. ആ സിനിമയെ മാർക്കറ്റിലേക്ക് കൊണ്ടുപോയി അതിനെ വിജയിപ്പിച്ച്, കിട്ടിയ വരവേൽപ്പ് മുഴുവനായി ആസ്വദിച്ചു. ചിത്ത എനിക്കൊരു റീലോഞ്ച് ആയിരുന്നു. എന്നെക്കൊണ്ട് എങ്ങനെയുള്ള ഴോണറിൽ സിനിമകൾ ചെയ്യാൻ കഴിയും എന്നും ഏതു രീതിയിൽ സിനിമകൾ ചെയ്യുന്ന സംവിധായകർക്കാണ് എന്നെ ഒരു നടനായി തോന്നുക എന്നും എല്ലാം മനസ്സിലായി. ഒരു ലോഞ്ചിന്റെ റിസൾട്ടായി ഞാൻ കാണുന്നത് അതൊക്കെയാണ്. എന്നെ വേറെ ഒരു രീതിയിൽ ആളുകൾ കാണാൻ തുടങ്ങി. അതുകൊണ്ട് തന്നെ വരുന്ന സിനിമകൾക്കനുസരിച്ച് മാത്രമേ സിനിമകൾ ചെയ്യാനും കഴിയൂ. ഒരു ബെറ്റർ റേഞ്ചിലുള്ള സിനിമകൾ എനിക്ക് വരാൻ തുടങ്ങി. ഇനി 3 സിനിമകളാണ് പുറത്തുവരാനിരിക്കുന്നത്. ചിത്തയ്ക്ക് മുൻപും ശേഷവും എന്ന വ്യത്യാസം തീർച്ചയായും ഉണ്ട്.
വളരെ ഇമോഷണലായ സിനിമയാണെന്നും ചിത്രത്തിലെ ഏതെങ്കിലും ഒരു നിമിഷത്തിലോ അല്ലെങ്കിൽ കഥാപാത്രത്തിനോടോ പ്രേക്ഷകൻ ഇമോഷണലി കണ്ക്ടാകുമെന്നും സംവിധായകൻ വെട്രിമാരൻ നേരത്തെ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നു. 'പന്നൈയാറും പദ്മിനിയും', 'സേതുപതി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എസ് യു അരുൺ കുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത് സിദ്ധാർഥ്, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ചിത്ത. ഒരു കുട്ടിയുടേയും ഇളയച്ഛന്റേയും ആത്മബന്ധത്തിലൂടെ മുന്നോട്ടുപോകുന്ന കഥയാണ് ചിറ്റാ. ഇളയച്ഛന്റയും കൂട്ടിയുടെയും ഊഷ്മളമായ ബന്ധവും പിന്നീടുണ്ടാകുന്ന കുട്ടിയുടെ തിരോധാനവും അതിനെ തുടർന്നുണ്ടാകുന്ന പ്രതികാരവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.