
ഇന്ന് ചെയ്യുന്ന സിനിമയെക്കുറിച്ചല്ല, നാളെ ചെയ്യാന്‍ പോകുന്ന സിനിമയെക്കുറിച്ചായിരിക്കും മമ്മൂട്ടി ഇന്ന് ചിന്തിക്കുകയെന്ന് സിബി മലയില്‍. മമ്മൂട്ടി ഒരു സ്റ്റൈലൈസ്ഡ് ആക്ടറാണ്. കഥയുടെ തുടക്കം മുതലേ എല്ലാ കാര്യങ്ങളും അറിയണമെന്ന് അദ്ദേഹത്തിന് വാശിയുണ്ട്. അദ്ദേഹം നേരത്തെ തയ്യാറിയി ഇരിക്കുന്ന തരം അഭിനേതാവാണെന്ന് സിബി മലയില്‍ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
സിബി മലയിലിൻ്റെ വാക്കുകൾ
ദശരഥത്തിൻ്റെ കാര്യത്തിൽ, ലാലിനോട് ഞാൻ വെറും ഒരു ഔട്ട്ലൈൻ മാത്രമേ പറഞ്ഞിരുന്നുള്ളൂ. നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയുടെ സെറ്റിൽ പോയി ഞാനും ലോഹിയും കൂടെയാണ് ചെറിയൊരു സാംപിൾ പറയുന്നത്. ഷൂട്ടിങ്ങിന് വന്നപ്പോഴാണ് ലാൽ ചോദിക്കുന്നത്, എങ്ങനെ പിടിക്കാം എന്ന്. ഞാൻ പറഞ്ഞു, ഒരു കാര്യത്തിലും ഉറപ്പില്ലാത്ത, ഒരു തീരുമാനം ഇല്ലാത്ത ഒരാളാണ്. അതെല്ലാം ഇയാളുടെ ബോഡി ലാംഗ്വേജിലും ഉണ്ടാകണം എന്ന് പറഞ്ഞു. എനിക്കും ലാലിനും അറിയാവുന്ന ഒരു പ്രൊഡ്യൂസർ ഉണ്ട്. പുള്ളി ഒരു റൂമിലേക്ക് കയറി വന്നാൽ എവിടെ ഇരിക്കണം എന്ന് പോലും ഒരു തീരുമാനം എടുക്കാൻ ബുദ്ധിമുട്ടും. അതു പറഞ്ഞപോഴേക്കും ലാലിന് കിട്ടി. ഒരിക്കൽ എന്തെങ്കിലും പറഞ്ഞു കൊടുത്താൽ പുള്ളി അത് ഫോളോ ചെയ്തോളും.
മമ്മൂട്ടിയെ കുറിച്ച് പറയാറുള്ളത്, ഇപ്പൊ ചെയ്യുന്ന സിനിമയിൽ അല്ല, വരാൻ പോകുന്ന സിനിമയിലാണ് പുള്ളിയുടെ ശ്രദ്ധ എന്നാണ്
മമ്മൂട്ടിയെ സംബന്ധിച്ചെടുത്തോളം, ഒരു സ്റ്റൈലൈസ്ഡ് ആക്ടർ എന്ന നിലയിലാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. അതു വേറൊരു പരിപാടിയാണ്, മമ്മൂട്ടി നേരത്തെ തയ്യാറായി ഇരിക്കും. കഥയുടെ തുടക്കം മുതലേ പുള്ളിക്ക് എല്ലാ കാര്യങ്ങളും അറിയണം. മമ്മൂട്ടിയെ കുറിച്ച് പറയാറുള്ളത്, ഇപ്പൊ ചെയ്യുന്ന സിനിമയിൽ അല്ല, വരാൻ പോകുന്ന സിനിമയിലാണ് പുള്ളിയുടെ ശ്രദ്ധ എന്നാണ്. ഇത് ഓകെ പറഞ്ഞു, അതു മുതൽ അടുത്ത സിനിമയെ കുറിച്ച് ആലോചിച്ചു തുടങ്ങും. അത്രയ്ക്ക് പാഷനോട് കൂടി സിനിമയെ നോക്കി കാണുന്ന ആളാണ്.