കോമഡി എന്റെർറ്റൈനറുമായി ഷൈൻ ടോം ചാക്കോ; 'അടിനാശം വെള്ളപ്പൊക്കം' ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി ശോഭന

കോമഡി എന്റെർറ്റൈനറുമായി ഷൈൻ ടോം ചാക്കോ; 'അടിനാശം വെള്ളപ്പൊക്കം' ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി ശോഭന
Published on

അടി കപ്യാരെ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾക്ക് ശേഷം ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, മഞ്ജു പിള്ള എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എ ജെ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം 'അടിനാശം വെള്ളപ്പൊക്കം' ടൈറ്റിൽ പോസ്റ്റർ പുറത്ത്. നടി ശോഭനയാണ് തൃശ്ശൂരിൽ വച്ച് നടന്ന ചടങ്ങിൽ പോസ്റ്റർ ലോഞ്ച് ചെയ്തത്. സൂര്യ ഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ കെ പി ആണ് ചിത്രം നിർമ്മിക്കുന്നത്. ജോൺ വിജയ്, അശോകൻ, ബാബു ആൻ്റണി, പ്രേം കുമാർ, ശ്രീകാന്ത് വെട്ടിയാർ, വിനീത് മോഹൻ, സഞ്ജയ് തോമസ്, സജിത് തോമസ്, അരുൺ പ്രിൻസ്, ലിസബത് ടോമി, രാജ് കിരൺ തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപ്രത്രങ്ങളെ അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ കോമഡി എന്റെർറ്റൈനറാണ് 'അടിനാശം വെള്ളപ്പൊക്കം ' എന്ന് അണിയറപ്രവർത്തകർ പറയുന്നു.

ആർ ജയചന്ദ്രൻ, എസ് ബി മധു, താര അതിയേടത്ത് എന്നിവരാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഛായാഗ്രഹണം - സൂരജ് എസ് ആനന്ദ്, എഡിറ്റർ - ലിജോ പോൾ, സംഗീതം - സുരേഷ് പീറ്റർസ്, ഇലക്ട്രോണിക് കിളി, രാമകൃഷ്ണൻ ഹരീഷ്, കലാസംവിധാനം - ശ്യാം , വസ്ത്രാലങ്കാരം - സൂര്യ എസ്, വരികൾ - ടിറ്റോ പി തങ്കചൻ, സുരേഷ് പീറ്റർസ്, ആരോമൽ ആർ വി, ഇലക്ട്രോണിക് കിളി, മേക്കപ്പ് - അമൽ കുമാർ കെ സി, പ്രൊഡക്ഷൻ കൺട്രോളർ - സേതു അടൂർ, സംഘട്ടനം - തവസി രാജ് മാസ്റ്റർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷഹാദ് സി, വിഎഫ്എക്സ് - പിക്ടോറിയൽ എഫ് എക്സ്, സ്റ്റിൽസ് - മുഹമ്മദ് റിഷാജ്, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്

Related Stories

No stories found.
logo
The Cue
www.thecue.in