'മുല്ലപ്പൂ അലര്‍ജിയായ ജവാന്‍'; ശിവദയും സുമേഷ് ചന്ദ്രനും പ്രധാനവേഷത്തിലെത്തുന്ന 'ജവാനും മുല്ലപ്പൂവും' മാര്‍ച്ച് 31ന്

'മുല്ലപ്പൂ അലര്‍ജിയായ ജവാന്‍'; ശിവദയും സുമേഷ് ചന്ദ്രനും പ്രധാനവേഷത്തിലെത്തുന്ന 'ജവാനും മുല്ലപ്പൂവും' മാര്‍ച്ച് 31ന്
Published on

നവാഗതനായ രഘു മേനോന്‍ സംവിധാനം ചെയ്യുന്ന 'ജവാനും മുല്ലപ്പൂവും' മാര്‍ച്ച് 31 മുതല്‍ തിയ്യേറ്ററുകളില്‍. ശിവദ, സുമേഷ്, രാഹുല്‍ മാധവ്, ബേബി സാധിക മേനോന്‍, ദേവി അജിത്, ബാലാജി ശര്‍മതുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം 2 ക്രിയേറ്റീവ് മൈന്‍ഡ്സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരേഷ് കൃഷ്ണനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.

ടെലിവിഷന്‍ ഷോകളിലൂടെയും 'ദൃശ്യം 2'വിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായ സുമേഷ് ആദ്യമായി നായകനാകുന്ന ചിത്രമാണ് ജവാനും മുല്ലപ്പൂവും. മുല്ലപ്പു അലര്‍ജിയുള്ള ഒരു ജവാന്റെയും അയാളുടെ കുടുംബത്തിന്റെയും കഥയാണ് സിനിമ പറയുന്നതെന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്.

കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, അനുശ്രീ,അനു സിത്താര, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയലര്‍ റിലീസ് ചെയ്തത്. ശ്യാല്‍ സതീഷ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അനിരുദ്ധാണ്. ചിത്രം മാര്‍ച്ച് 31ന് തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യും

Related Stories

No stories found.
logo
The Cue
www.thecue.in