സസ്‌പെന്‍സോ ഹൊററോയെന്ന് നാളെയറിയാം, ഷൈന്‍ ടോമിന്റെ 'വിചിത്രം' നാളെ തിയ്യേറ്ററുകളില്‍

സസ്‌പെന്‍സോ ഹൊററോയെന്ന് നാളെയറിയാം, ഷൈന്‍ ടോമിന്റെ 'വിചിത്രം' നാളെ തിയ്യേറ്ററുകളില്‍

അച്ചു വിജയന്റെ സംവിധാനത്തില്‍ ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് വിചിത്രം. ഒരു കുടുംബത്തില്‍ നിന്ന് തുടങ്ങി ചെറിയ നിഗൂഢതകളും ഹൊറര്‍ എലമെന്റ്സും ഉള്‍പ്പെടുന്നതായിരിക്കും സിനിമയെന്നാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ സൂചിപ്പിക്കുന്നത്. ചിത്രം നാളെ തിയ്യേറ്ററുകളിലെത്തും.

ചിത്രത്തിന് ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിചിത്രം എന്ന പേരും, അത്ര പിടികൊടുക്കാതിരുന്ന ടൈറ്റിലുകളും പ്രേക്ഷകരില്‍ ഒരു കൗതുകമുണ്ടാക്കിയിരുന്നു. വിചിത്രം എന്ന പേര് സിനിമയുടെ വര്‍ക്ക് ടൈറ്റില്‍ ആയിരുന്നുവെന്നും ,പിന്നീടാണ് അത് സിനിമയുടെ പേര് ആയതെന്നും സിനിമയുടെ തിരക്കഥാകൃത്ത് നിഖില്‍ ദ ക്യുവിനോട് പറഞ്ഞിരുന്നു.

ഞാനും ഷൈന്‍ ചേട്ടനും കൂടെ ഒന്നിച്ച് ഇരിക്കുമ്പോള്‍ തോന്നിയ ഒരു ഐഡിയ ആയിരുന്നു വിചിത്രത്തിന്റെത്. അമ്മയും 5 മക്കളും ഉള്ള കുടുംബം സാധാരണ കാര്യമാണ്. ഒരു പക്ഷേ, ഇന്നത്തെ സമയത്ത് അങ്ങനെയൊരു കാര്യം സംഭവിക്കില്ല. എന്നാല്‍ പോലും അത് നടക്കാവുന്നതാണ്. പക്ഷേ, ആ കുടുംബവുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളില്‍ വിചിത്രമായ ചില എലമെന്റ്‌സ് ഉണ്ട്. ആ എലമെന്റ്‌സില്‍ നിന്നാണ് സിനിമ വര്‍ക്ക് ചെയ്ത് എടുത്തിരിക്കുന്നത്.

നിഖില്‍ രവീന്ദ്രന്‍

ഷൈന്‍ ടോം ചാക്കോയെ കൂടാതെ ലാല്‍, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

അര്‍ജുന്‍ ബാലകൃഷ്ണനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അച്ചു വിജയന്‍ തന്നെയാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. സൂരജ് രാജ് കോ ഡയറക്ടറായും ആര്‍ അരവിന്ദന്‍ ക്രിയേറ്റീവ് ഡയറക്ടറായും പ്രവര്‍ത്തിച്ചിരിക്കുന്നു. സുരേഷ് പ്ലാച്ചിമട മേക്കപ്പും ദിവ്യ ജോബി കോസ്റ്റ്യൂമും കൈകാര്യം ചെയ്തിരിക്കുന്നു. ദീപക് പരമേശ്വരനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഉമേഷ് രാധാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍, സ്റ്റില്‍- രോഹിത് കെ സുരേഷ്, വിഎഫ്എക്സ് സൂപ്പര്‍ വൈസര്‍- ബോബി രാജന്‍, പി ആര്‍ ഒ ആതിര ദില്‍ജിത്ത്, ഡിസൈന്‍- അനസ് റഷാദ് ആന്‍ഡ് ശ്രീകുമാര്‍ സുപ്രസന്നന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Related Stories

No stories found.
logo
The Cue
www.thecue.in