'ഉണ്ണികളേ ഒരു കഥ പറയാം' കാണുമ്പോൾ ഡയറക്റ്റഡ് ബൈ എന്നതല്ല, ഊഞ്ഞാലിൽ കിടക്കുന്ന മോഹൻലാലാണ് എന്നെ ആകർഷിച്ചത്'; ഷൈൻ ടോം ചാക്കോ

'ഉണ്ണികളേ ഒരു കഥ പറയാം' കാണുമ്പോൾ ഡയറക്റ്റഡ് ബൈ എന്നതല്ല, ഊഞ്ഞാലിൽ കിടക്കുന്ന മോഹൻലാലാണ് എന്നെ ആകർഷിച്ചത്'; ഷൈൻ ടോം ചാക്കോ

'ഉണ്ണികളേ ഒരു കഥ പറയാം' സിനിമ കാണുമ്പോഴാണ് ആദ്യമായി വിഷമം എന്ന ഇമോഷൻ ഒരു സിനിമയിൽ നിന്നും അനുഭവിച്ചറിയാൻ സാധിച്ചതെന്ന് ഷൈൻ ടോം ചാക്കോ. ചിത്രത്തിൽ മോഹൻലാൽ കഥാപാത്രമായ എബി ക്ലൈമാക്സിൽ ഊഞ്ഞാലിൽ പുല്ലാങ്കുഴലും കയ്യിൽ പിടിച്ച് മരിച്ച് കിടക്കുന്ന സീനിൽ സംവിധായകന്റെ പേര് എഴുതി കാണിച്ചപ്പോൾ പോലും സംവിധായകൻ ആകണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും ഊഞ്ഞാലിൽ കിടന്നിരുന്ന മോഹൻലാൽ കഥാപാത്രമാണ് തന്നെ ആകർഷിച്ചതെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.

ഷൈൻ ടോം ചാക്കോ പറഞ്ഞത്

കമൽ സാറിന്റെ ചിത്രങ്ങളിൽ കുട്ടികളുടെ സാന്നിധ്യം കാണാൻ കഴിയും. അതാണല്ലോ ഒരു കുട്ടി ആയിരിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കുന്നത്. വലിയ ആളുകൾ മാത്രമല്ല കുട്ടികളുമുണ്ടല്ലോ സിനിമയിലെന്ന് കണ്ടുകൊണ്ട് ഇരിക്കുമ്പോൾ നമ്മുക്ക് തോന്നും. മുൻപും പല സിനിമകളും കണ്ടിട്ടുണ്ടെങ്കിലും മുഴുവനായി ഒരു ചിത്രം കാണുമ്പോൾ വിഷമം എന്ന ഇമോഷൻ എനിക്ക് അനുഭവിച്ചറിയാൻ സാധിച്ചത് 'ഉണ്ണികളേ ഒരു കഥ പറയാം' സിനിമയിൽ എബി ചേട്ടൻ പുല്ലാംകുഴലും പിടിച്ച് മിണ്ടാതെ കിടക്കുന്ന സീനിലാണ്. ആ നൊമ്പരം എന്താണെന്ന് അന്നാണ് ഞാൻ അറിയുന്നത്. അപ്പോഴേക്കും ക്ലൈമാക്സ് ആയി, എന്റെ മുന്നിൽ ഇരുന്നിരുന്ന കുട്ടികൾ എഴുന്നേറ്റ് നിന്ന് തുടങ്ങി. ആ കുട്ടികളുടെ യൂണിഫോം ആയ വെള്ള ഷർട്ടിലാണ് എബി മരിച്ച് കിടക്കുന്നതും, ഡയറക്ടഡ് ബൈ കമൽ എന്നതും എഴുതി കാണിക്കുന്നത് ഞാൻ കാണുന്നത്.

സ്കൂളിലെ ഹാളിൽ വെള്ള തുണി വിരിച്ചാണ് അന്ന് സിനിമ കാണിച്ചുകൊണ്ടിരുന്നത്. സിനിമ കഴിയാറാവുമ്പോഴേക്കും മുന്നിലുള്ള കുട്ടികളെല്ലാം എണീക്കും. പക്ഷെ ഞാൻ നോക്കിയപ്പോൾ യൂണിഫോം വെള്ള നിറമായതുകൊണ്ട് തന്നെ അവരുടെ പുറത്ത് സിനിമയുടെ ക്ലൈമാക്സും എൻഡ് ക്രെഡിറ്റും കാണാൻ കഴിഞ്ഞു. അന്ന് പോലും ഒരു സംവിധായകനാകണം എന്ന് ആഗ്രഹിച്ചിരുന്നില്ല. 'ഉണ്ണികളേ ഒരു കഥ പറയാം' കാണുമ്പോൾ ഡയറക്റ്റഡ് ബൈ എന്നതല്ല, ആ ഊഞ്ഞാലിൽ കിടക്കുന്നയാളാണ് എന്നെ ആകർഷിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in