ഉഷയും ഞാനും തമ്മില്‍ സാമ്യം ഉണ്ട്: ഷെല്ലി എന്‍ കുമാര്‍

ഉഷയും ഞാനും തമ്മില്‍ സാമ്യം ഉണ്ട്: ഷെല്ലി എന്‍ കുമാര്‍
Published on

മിന്നല്‍ മുരളിയുടെ റിലീസിന് ശേഷം ചിത്രത്തിലെ ഉഷ-ഷിബു എന്നീ കഥാപാത്രങ്ങളാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത്. ഷിബുവിന് ഉഷയോടുള്ള പ്രണയവും ഒപ്പം ഉഷയെയും പ്രേക്ഷകര്‍ ഏറ്റെടുത്തു. ഷെല്ലി എന്‍ കുമാറാണ് ഉഷ എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉഷയും താനും തമ്മില്‍ സാമ്യമുണ്ടെന്ന് ഷെല്ലി ദ ക്യുവിനോട് പറഞ്ഞു.

ഷെല്ലി പറഞ്ഞത്:

ഞാനും ഉഷയും തമ്മില്‍ ശരിക്കും സാമ്യം ഉണ്ട്. ഞാനും വളരെ ഇമോഷണലും സെന്‍സിറ്റീവുമാണ്. എന്റെ ജീവിതത്തിലും ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം കൂട്ടിച്ചേര്‍ത്താണ് ഞാന്‍ ഉഷയെ അവതരിപ്പിച്ചത്. എനിക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ഞാന്‍ പൊതുവെ ചെയ്യാറില്ല. ഉഷ എന്ന കഥാപാത്രം എവിടെയൊക്കെയോ എന്നിലും ഉണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ ഞാനും ഉഷ കടന്ന് പോയ ചില അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരുപാടൊന്നും എനിക്ക് ആ കഥാപാത്രമാവാന്‍ പ്രയത്‌നിക്കേണ്ടി വന്നില്ല. വളരെ സ്വാഭാവികമായി തന്നെ ചെയ്യാന്‍ സാധിച്ചു.

കുറുക്കന്‍മൂല എന്ന ഗ്രാമത്തിലെ സൂപ്പര്‍ഹീറോയാണ് മിന്നല്‍ മുരളി. ടോവിനോ തോമസ് സൂപ്പര്‍ ഹീറോയാകുമ്പോള്‍ ഗുരു സോമസുന്ദരമാണ് സൂപ്പര്‍ വില്ലനായി വരുന്നത്. കഥ, തിരക്കഥ, സംഭാഷണം അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്.

വില്‍ സ്മിത്ത് അഭിനയിച്ച ജമിനി മാന്‍, ദി ലാസ്റ്റ് വിച്ച് ഹണ്ടര്‍, നെറ്റ്ഫ്ലിക്സ്- ലൂസിഫര്‍, ബാറ്റ്മാന്‍: ടെല്‍ ടെയില്‍ സീരീസ്, ബാഹുബലി 2, സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താന്‍ , എന്നിങ്ങനെ ഒട്ടനവധി സിനിമകളിലൂടെ തന്റെ പ്രാവീണ്യം തെളിയിച്ച വ്ലാഡ് റിമംബര്‍ഗാണ് മിന്നല്‍ മുരളിയുടെ ആക്ഷന്‍ ഡയറക്ടര്‍. സോഫിയ പോളാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ടോവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവര്‍ക്ക് പുറമെ അജു വര്‍ഗീസ്, പി. ബാലചന്ദ്രന്‍, മാമുക്കോയ, ഫെമിന ജോര്‍ജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in