തനി ലോക മുറക്കാരി എന്ന പാട്ടിനായി തയ്യാറാക്കിയത് വലിയൊരു കണ്‍സപ്റ്റ് നോട്ട്, കാരണം ഇതാണ്: ശാന്തി ബാലചന്ദ്രന്‍

തനി ലോക മുറക്കാരി എന്ന പാട്ടിനായി തയ്യാറാക്കിയത് വലിയൊരു കണ്‍സപ്റ്റ് നോട്ട്, കാരണം ഇതാണ്: ശാന്തി ബാലചന്ദ്രന്‍
Published on

തനി ലോക മുറക്കാരി എന്ന പാട്ടിന് വേണ്ടി താൻ നാല് പേജ് വരുന്ന ഒരു കൺസപ്റ്റ് നോട്ട് തയ്യാറാക്കിയിരുന്നുവെന്ന് നടി ശാന്തി ബാലചന്ദ്രൻ. ആ കൺസപ്റ്റ് നോട്ടിൽ ഉള്ളതുപോലെ ഒരു പാട്ട് തയ്യാറാക്കുക എന്നതായിരുന്നില്ല, മറിച്ച് അതിലുള്ള കാര്യങ്ങൾ വിട്ടുപോകാതെ എങ്ങനെ ക്രിയേറ്റീവായി ആ ​ഗാനം തയ്യാറാക്കാം എന്നതായിരുന്നു ഉദ്ദേശം. അതും താൻ കൈകാര്യം ചെയ്ത ഡ്രാമറ്റോജിയുടെ ഉത്തരവാദിത്തമാണെന്നും ശാന്തി ബാലചന്ദ്രൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ശാന്തി ബാലചന്ദ്രന്റെ വാക്കുകൾ

തനി ലോകമുറക്കാരി എന്ന ലോകയിലെ പ്രൊമോ സോങ്ങിന്റെ കൺസപ്റ്റ് നോട്ടും ഞാൻ തന്നെയാണ് തയ്യാറാക്കിയത്. അതിനെക്കുറിച്ച് ഒരു നീണ്ട ചർച്ച തന്നെ ഞാനും മുഹ്സിൻ പരാരിയുമായി നടന്നിരുന്നു. എന്താണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്, ഇതിനെ ചുറ്റിപ്പറ്റിയുള്ള ടോട്ടൽ കൺസിസ്റ്റൻസി എന്താണ് എന്നതിനെക്കുറിച്ചെല്ലാം ഞങ്ങൾ ചർച്ച ചെയ്തു. ആദ്യം തന്നെ, കാണുമ്പോൾ ഇതിൽ ആളുകളെ പിടിച്ചിരുത്തുന്ന വേൾഡ് ബിൽഡിങ്ങും ആക്ഷൻ കൊറിയോ​ഗ്രഫിയുമെല്ലാം ഉണ്ടെങ്കിൽ പോലും അതൊന്നും സിനിമയ്ക്കുള്ളിൽ പറയുന്ന പൊളിറ്റിക്സിനെയും കണ്ടന്റിനെയും ഇല്ലാതാക്കിക്കൊണ്ടാകരുത്. ആ ട്രാക്ക് കറക്ടായി പോകുന്നുണ്ടോ എന്ന് നോക്കുന്നതും ഡ്രാമറ്റോജിയിൽ വരുന്ന ജോലി തന്നെയാണ്. തനി ലോകമുറക്കാരിയെക്കുറിച്ച് ഒരു നാല് പേജ് കോൺസപ്റ്റ് നോട്ടാണ് ഞാൻ മുഹ്സിനുമായി ഷെയർ ചെയ്തത്. അതനുസരിച്ച് മാത്രം എഴുതുക എന്നതായിരുന്നില്ല, എന്നാൽ ഇതൊരിക്കലും വിട്ടുപോകരുത് എന്നതായിരുന്നു ഐഡിയ.

കോസ്റ്റ്യൂമുകളിൽ നമ്മൾ പല കാര്യങ്ങളും ഒളിപ്പിച്ചു വച്ചിട്ടുണ്ട്. അത് കോസ്റ്റ്യൂം ഡിപ്പാർട്ട്മെന്റുമായി കമ്യൂണിക്കേറ്റ് ചെയ്യുക, കഥയിൽ ഒരു സോഷ്യോ പൊളിറ്റിക്കൽ ഹിസ്റ്റോറിക്കൽ ലെയറുള്ളതുകൊണ്ടുതന്നെ ആർട്ടിൽ അതിന്റെ ഡീറ്റെയിൽസ് കൊണ്ടുവരിക തുടങ്ങി വളരെ നല്ല പ്രോസസായിരുന്നു ഡ്രാമറ്റോജി. അതിനേക്കാൾ എന്നെ എക്സൈറ്റ് ചെയ്യിപ്പിച്ചത് സിനിമയിലെ പാട്ടുകൾക്ക് കോൺസെപ്റ്റുകൾ സൃഷ്ടിക്കുക എന്നതായിരുന്നു. ഉദാഹരണത്തിന്, കിളിയേ കിളിയേ എന്ന പാട്ട്. ആ സോങ് ഞാനവിടെ സജസ്റ്റ് ചെയ്യാൻ കാരണം ഉയരങ്ങളിലൂടെ പലനാടുകൾ തേടി എന്ന ലിറിക്സ് അവിടെ ഉള്ളതുകൊണ്ടാണ്. പിന്നെ, ചന്ദ്രയെ സണ്ണി ആദ്യമായി ഒരു ഫെമിനിൻ ടച്ചിൽ കാണുന്നതുകൊണ്ടാണ് അഴകിൻ അഴകേ എന്ന പദവും ആപ്റ്റായി.

Related Stories

No stories found.
logo
The Cue
www.thecue.in