ബിഗ് സ്‌ക്രീനില്‍ കമല്‍ സാറിന്റെ ഫയറിംഗ് ഗംഭീര കാഴ്ച്ച: 'വിക്രമി'നെ പ്രശംസിച്ച് ശങ്കര്‍

ബിഗ് സ്‌ക്രീനില്‍ കമല്‍ സാറിന്റെ ഫയറിംഗ് ഗംഭീര കാഴ്ച്ച: 'വിക്രമി'നെ പ്രശംസിച്ച് ശങ്കര്‍

കമല്‍ ഹാസന്റെ 'വിക്രമി'നെ പ്രശംസിച്ച് സംവിധായകന്‍ ശങ്കര്‍. ബിഗ്‌സ്‌ക്രീനില്‍ 360 ഡിഗ്രീയില്‍ കമല്‍ സാര്‍ ഫയര്‍ ചെയ്യുന്നത് ഗംഭീര കാഴ്ച്ചയായിരുന്നു എന്ന് ശങ്കര്‍ ട്വീറ്റ് ചെയ്തു. ഒപ്പം ലോകേഷ് കനകരാജ്, അനിരുദ്ധ് രവിചന്ദര്‍, ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ എന്നിവരെയും ശങ്കര്‍ അഭിനന്ദിച്ചു.

ശങ്കറിന്റെ ട്വീറ്റ്:

വിക്രം .. വൗ. ബിഗ്‌സ്‌ക്രീനില്‍ കമല്‍ സാര്‍ 360 ഡിഗ്രീയില്‍ ഫയര്‍ ചെയ്യുന്നത് ഗംഭീര കാഴ്ച്ചയായിരുന്നു. ഒരു യഥാര്‍ത്ഥ ലെജന്റിനെ പോലെ. ലോകേഷ് കനകരാജിന്റെ ഗംഭീര സ്‌റ്റൈലും പ്രയത്‌നവും. അനിരുദ്ധ് രവിചന്ദ്രര്‍ റോക്ക് സ്റ്റാര്‍ ആണ്. പിന്നെ ചിത്രത്തിലെ എല്ലാ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം.

ജൂണ്‍ 3നാണ് 'വിക്രം' ലോകപ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രം റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ ആഗോള ബോക്സ് ഓഫീസില്‍ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. തമിഴ്നാട്ടിലും ആദ്യ ദിനം ചിത്രം 30 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു.

'വിക്രമി'ല്‍ കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ് ജോസ്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദരാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ലോകേഷ് കനകരാജും രത്‌നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in