മരക്കാറിന് ശേഷം പ്രിയദർശൻ; ഷെയിൻ നിഗം നായകൻ

മരക്കാറിന് ശേഷം പ്രിയദർശൻ; ഷെയിൻ നിഗം നായകൻ

പ്രിയദർശൻ സംവിധാനം ചെയുന്ന പുതിയ മലയാള ചിത്രത്തിൽ ഷെയിൻ നിഗം നായകനാകും. പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറുകളിൽ പ്രിയദർശൻ, എൻ.എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരഭം കൂടിയാണിത്.

സെപ്റ്റംബറിൽ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, സിദ്ദീഖ്, ജോണി ആൻ്റണി, മണിയൻ പിള്ള രാജു, അപ്പാനി ശരത്ത് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഒരിടവേളക്ക് ശേഷം യുവതാരങ്ങൾ പ്രധാന കഥാപാത്രമാകുന്ന പ്രിയദർശൻ ചിത്രം കൂടിയായിരിക്കും ഇത്.

മരക്കാറിന് ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. മരക്കാർ സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും നേടിയത്. ഉല്ലാസമാണ് ഷെയിൻ നിഗത്തിന്റെ അടുത്ത തിയേറ്റർ റിലീസ്.

Related Stories

No stories found.
logo
The Cue
www.thecue.in