'ജീത്തു സാറാണ് നിർമ്മാതാവ് എന്ന് കേട്ടപ്പോൾ തന്നെ കോൺഫിഡൻസ് ലഭിച്ചു'; ദൃഢത്തിന്റെ ഭാഗമായതിനെക്കുറിച്ച് ഷെയിൻ നിഗം

'ജീത്തു സാറാണ് നിർമ്മാതാവ് എന്ന് കേട്ടപ്പോൾ തന്നെ കോൺഫിഡൻസ് ലഭിച്ചു'; ദൃഢത്തിന്റെ ഭാഗമായതിനെക്കുറിച്ച് ഷെയിൻ നിഗം
Published on

ദൃഢം സിനിമയുടെ ഭാഗമായതിന് പിന്നിലെ കഥ പറഞ്ഞ് നടൻ ഷെയിൻ നിഗം. ജീത്തു ജോസഫിന്റെ മകളാണ് തന്നെ ഈ സിനിമയുടെ ഭാഗമാകുന്നതിനായി കോൺടാക്ട് ചെയ്തത്. അദ്ദേഹമാണ് ഈ സിനിമയുടെ നിർമ്മാതാവ് എന്ന് കേട്ടപ്പോൾ വലിയ കോൺഫിഡൻസ് ലഭിച്ചു. സിനിമയുടെ കഥയും, അതുപോലെ ടീമിനെയും ഇഷ്ടപ്പെട്ടത് കൊണ്ടാണ് താൻ ഈ സിനിമയുടെ ഭാഗമായത് എന്ന് ഷെയിൻ നിഗം പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷെയിൻ നിഗം.

'ജീത്തു സാറിന്റെ മകളാണ് ഈ സിനിമയിലേക്ക് എന്നെ കോൺടാക്ട് ചെയ്യുന്നത്. അദ്ദേഹമാണ് ചിത്രം നിർമ്മിക്കുന്നതെന്നും പറഞ്ഞു. അപ്പോൾ തന്നെ ആ ചിത്രത്തിൽ ഒരു കോൺഫിഡൻസ് ലഭിച്ചു. ആ കഥയ്ക്കകത്ത് എന്തെങ്കിലും ഇല്ലാത്തപക്ഷം അദ്ദേഹം ഈ സിനിമയുടെ ഭാഗമാകില്ലല്ലോ. ഈ സിനിമയുടെ സംവിധായകൻ ജീത്തു സാറിന്റെ അസോസിയേറ്റുമാണ്. അവർ കഥ പറഞ്ഞപ്പോൾ അത് വളരെ ഇഷ്ടപ്പെട്ടു. അതുപോലെ ഈ ടീമിനോടും ഏറെ വിശ്വാസം തോന്നി. ഈ സിനിമയുടെ സംവിധായകൻ മാർട്ടിനെ സംബന്ധിച്ചിടത്തോളം വേണ്ടത് എന്ത് എന്ന് നല്ല ഐഡിയ ഉള്ള വ്യക്തിയാണ്,' ഷെയിൻ നിഗം പറഞ്ഞു.

അതേസമയം ദൃഢം മെയ് 8ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിൽ ഷെയിൻ നിഗം, ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗ്ഗീസ്, ജോജി കെ ജോൺ, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെ ഒരുമിക്കുന്നുണ്ട്.

ഇ ഫോർ എക്സ്പെരിമെൻറ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നത്. മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോൻ ജോൺ, ലിൻറോ ദേവസ്യ എന്നിവർ ചേർന്നാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കറ്റീന ജീത്തു, ഛായാഗ്രഹണം: പി എം ഉണ്ണികൃഷ്ണൻ, എഡിറ്റർ: വിനായക്, സംഗീത സംവിധാനം: ശ്രീരാഗ് സജി, സൗണ്ട് ഡിസൈനർ: രാഹുൽ ജോസഫ്, സെത് എം ജേക്കബ്, സൗണ്ട് മിക്സ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, അസിസ്റ്റൻറ് ഡയറക്ടർ: അധിര രഘുനാഥൻ, അസ്സോസിയേറ്റ് ഡയറക്ടർ: ക്യാത്തി ജീത്തു, അനൂപ് കെ.എസ്, ചീഫ് അസ്സോസിയേറ്റ് സിനിമാറ്റോഗ്രാഫർ: അരവിന്ദ് ബാബു, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ ഡയറക്ടർ: മഹേഷ് മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, വിഎഫ്എക്സ് ഡയറക്ടർ: ടോണി മാഗ്മിത്ത്, ഡിഐ കളറിസ്റ്റ്: ലിജു പ്രഭാകർ, കോസ്റ്റ്യൂം ഡിസൈനർ: ലേഖ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അമരേഷ് കുമാർ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിൻറ്, മാർക്കറ്റിംഗ്: ടിംഗ്, പിആർഒ: ആതിര ദിൽജിത്ത്.

logo
The Cue
www.thecue.in