ഷെയിനും വിനയ്‌ഫോർട്ടും, ടി.കെ രാജീവ്കുമാർ ചിത്രം 'ബർമുഡ' നവംബർ 11ന്

ഷെയിനും വിനയ്‌ഫോർട്ടും, ടി.കെ രാജീവ്കുമാർ ചിത്രം 'ബർമുഡ' നവംബർ 11ന്

ഷെയിന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ടി.കെ രാജീവ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ബർമുഡ നവംബർ 11ന് റിലീസ് അന്നൗൺസ് ചെയ്യുന്ന വീഡിയോ റിലീസ് ചെയ്തു. ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന താരങ്ങളെയെല്ലാം ഉൾപ്പെടുത്തിയ വീഡിയോ ആണ് റിലീസ് ചെയ്തത്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ ടീസറുകൾ മുൻപുതന്നെ റിലീസ് ചെയ്തിരുന്നു.

ജീവൻ ജിജോ സംവിധാനം ചെയ്ത ഉല്ലാസത്തിനു ശേഷം ഷെയിൻ നിഗം കേന്ദ്രകഥാപാത്രമാവുന്ന ചിത്രമാണ് ബർമുഡ. ചിത്രത്തിൽ വിനയ് ഫോർട്ടും മുഘ്യവേഷങ്ങളിൽ ഒന്ന് കൈകാര്യം ചെയ്യുന്നു. സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്‌ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. നവാഗതനായ കൃഷ്‌ണദാസ് പങ്കിയുടേതാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്.

ബാദുഷ സിനിമാസിന്റെയും 24 ഫ്രെയിംസിന്റെയും ബണ്ണീരിൽ ചിത്രം നിർമ്മിക്കുന്നത് സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിനു വേണ്ടി മോഹൻലാൽ പാടിയ പാട്ടുകളും മുൻപ് ശ്രദ്ധയാകർഷിച്ചിരുന്നു. ഹംഗറിയി നിന്നുള്ള നാൽപതോളം വരുന്ന കലാകാരൻമാർ ചേർന്നാണ് പാട്ടിനു ഓർക്കസ്‌ട്രേഷൻ നിർവഹിച്ചത്. രമേഷ് നാരായണൻ ആണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അഴകപ്പൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ശ്രീകര്‍ പ്രസാദാണ്. ചിത്രത്തിന്റെ കലാ സംവിധാനം ദിലീപ് നാഥാണ് ഒരുക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in