രഘുനാഥ് പലേരിയുടെ തിരക്കഥയിൽ "ഒരു കട്ടിൽ ഒരു മുറി", ഷാനവാസ് കെ ബാവക്കുട്ടിയുടെ പുതിയ സിനിമ

Raghunath Paleri
Raghunath Paleri

രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഷാനവാസ് . കെ. ബാവക്കുട്ടി സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പൃഥ്വിരാജ് സുകുമാരനും , ഇന്ദ്രജിത്ത് സുകുമാരൻ പുറത്തുവിട്ടു. ഹക്കിം ഷാ , പ്രിയംവദ കൃഷ്ണൻ , പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷമ്മി തിലകൻ , വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനർദ്ദനൻ, ഗണപതി , സ്വതിദാസ് പ്രഭു മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ , ഹരിശങ്കർ , രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ് , ഉണ്ണിരാജ , ദേവരാജൻ കോഴിക്കോട് എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സപ്ത തരംഗ് ക്രിയേഷനസും വിക്രമാദിത്യൻ ഫിലിംസ് ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിലെ ഗാന രചന : രഘുനാഥ് പലേരി , അൻവർ അലി , ഛായാഗ്രഹണം : എൽദോസ് ജോർജ് , എഡിറ്റിങ് : മനോജ് സി. എസ്. , കലാസംവിധാനം : അരുൺ ജോസ്, മേകപ്പ് : അമൽ കുമാർ , സംഗീത സംവിധാനം: അങ്കിത് മേനോൻ & വർക്കി, സൌണ്ട് ഡിസൈൻ : രംഗനാഥ് രവി, മിക്സിങ് : വിപിൻ . വി . നായർ , പ്രൊഡക്ഷൻ കണ്ട്രോളർ : ഏൽദോ സെൽവരാജ് , കോസ്റ്റ്യൂം ഡിസൈൻ : നിസ്സാർ റഹ്മത്ത് , സ്റ്റിൽസ് : ഷാജി നാഥൻ , സ്റ്റണ്ട് : കെവിൻ കുമാർ, പി. ആർ . ഓ : വാഴൂർ ജോസ് .

സിനിമയെക്കുറിച്ച് രഘുനാഥ് പലേരി

സംവിധാന മികവിനുള്ള പുരസ്ക്കാരം നേടിയ ആദ്യ സിനിമ 'കിസ്മത്തിനും' പിന്നീട് പിറന്ന 'തൊട്ടപ്പനും' ശേഷം ഇതാ മൂന്നാമതൊരു സൗന്ദര്യം കൂടി ഷാനവാസ് തിരശ്ശീലയിൽ പ്രകാശമായി വരക്കുന്നു. ആ വർണ്ണ വരകളിൽ ഒരു കട്ടിലും ഒരു മുറിയും ഉണ്ട് . ചറപറാ പായുന്ന അനേകം കലപില മനസ്സുകൾ ഉണ്ട് . പിടികിട്ടാ രഹസ്യത്തിന് പിറകെ രക്ഷപ്പെടാനായി കുതിക്കുന്ന വേവലാതികൾ ഉണ്ട് . മുന്നിൽ ഓടി മറഞ്ഞ് പിറകിൽ ഓടിയെത്തി വരിഞ്ഞു മുറുക്കുന്ന പ്രണയ തീവ്രതയുണ്ട്. ജീവിതം ജീവിക്കാനുള്ളതിനും അപ്പുറം അവനവനെ കൈമോശം വരാതെ രക്ഷപ്പെട്ടുത്താനുള്ള മാന്ത്രിക വിദ്യയുടെ തത്രപ്പാട് കൂടിയാണെന്ന സർവ്വലോക തമാശയുടെ വേദനയുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in