
ആഗോള ബോക്‌സ് ഓഫീസില്‍ 849 കോടി കളക്ഷന്‍ നേടി ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പത്താന്‍. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യഷ് രാജ് ഫിലിംസാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്ത്യയില്‍ നിന്ന് മാത്രം 526 കോടിയാണ് ചിത്രം നേടിയത്. ഓവര്‍ സീസ് - 323 കോടിയും കളക്ട് ചെയ്തു.
ഹിന്ദി ഭാഷയില്‍ നിന്ന് മാത്രം നേടിയ കണക്കുകളാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ ആഗോള തലത്തില്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രമായി പത്താന്‍ മാറിയെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
ജനുവരി 25ന് തിയേറ്ററിലെത്തിയ ചിത്രത്തിന്റെ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദാണ്. ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.