വമ്പൻ ആക്ഷൻ രംഗങ്ങളുമായി 'ജവാൻ' : ഷാറൂഖ് - ആറ്റ്ലീ ചിത്രത്തിന്റെ വിഷ്വൽസ് പുറത്ത്

വമ്പൻ ആക്ഷൻ രംഗങ്ങളുമായി 'ജവാൻ' : ഷാറൂഖ് - ആറ്റ്ലീ ചിത്രത്തിന്റെ വിഷ്വൽസ് പുറത്ത്
Published on

ആറ്റ്ലി സംവിധാനം ചെയ്ത് ഷാറൂഖ് ഖാൻ നായകനാകുന്ന ജവാൻ്റെ വിഷ്വൽസ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ബിഗ് ബഡ്ജറ്റിൽ വമ്പൻ ത്രില്ലിംഗ് ആക്ഷൻ രംഗങ്ങളുമായെത്തുന്ന ചിത്രത്തിൽ വ്യത്യസ്ത ലൂക്കുകളിലാണ് ഷാറൂഖ് ഖാൻ എത്തുക എന്നാണ് വിഷ്വൽസ് സൂചിപ്പിക്കുന്നത്. നയൻതാര നായികയായെത്തുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ വേഷത്തിലെത്തുന്നത്. ചിത്രം സെപ്റ്റംബർ ഏഴിന് തിയറ്ററുകളിലെത്തും.

റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ചിത്രം നിർമിക്കുന്നത്. ജവാനിൽ ദീപിക പദുകോണും ഒരു സ്പെഷ്യൽ അപ്പിയറൻസിൽ എത്തുന്നുണ്ട്. പത്താന് ശേഷം ഷാറൂഖും ദീപികയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രിയാമണി, സാനിയ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അഭിനേതാക്കൾ. ചിത്രം ഹിന്ദി കൂടാതെ തമിഴ്, തെലുങ് ഭാഷകളിൽ മൊഴിമാറ്റി റിലീസ് ചെയ്യും.

ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് റെക്കോർഡ് തുകയായ 36 കോടി രൂപക്ക് ടി സീരീസ് സ്വന്തമാക്കിയിരുന്നു. ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും ചെലവേറിയ ബോളിവുഡ് സിനിമകളിലൊന്നാണ് 'ജവാൻ'. ഇന്റലിജൻസ് ഓഫീസറായും മോഷ്ടാവും ഇരട്ട വേഷത്തിലാണ് ജവാനിൽ ഷാരൂഖ് ഖാൻ എത്തുകയെന്ന് വാർത്തകൾ വന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in