'ബേട്ടേ കോ ഹാത്ത് ല​ഗാനെ സേ പെഹ്ലേ, ബാപ് സേ ബാത്ത് കർ'; ​ഗംഭീര ആക്ഷൻ ​രം​ഗങ്ങളുമായി ഷാരൂഖാന്റെ ജവാൻ ട്രെയ്ലർ

'ബേട്ടേ കോ ഹാത്ത് ല​ഗാനെ സേ പെഹ്ലേ, ബാപ് സേ ബാത്ത് കർ'; ​ഗംഭീര ആക്ഷൻ ​രം​ഗങ്ങളുമായി ഷാരൂഖാന്റെ ജവാൻ ട്രെയ്ലർ

ആറ്റ്ലീ സംവിധാനം ചെയ്ത് ഷാരൂഖ് ഖാൻ നായകനായെത്തുന്ന ജവാന്റെ ട്രെയ്ലർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ​ഗംഭീര ആക്ഷൻ ​രം​ഗങ്ങളാൽ സമ്പന്നമാണ് ട്രെയ്ലർ. ചിത്രത്തിൽ വ്യത്യസ്ത ലൂക്കുകളിലാണ് ഷാറൂഖ് ഖാൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ചിത്രം നിർമിക്കുന്നത്. ജവാനിൽ ദീപിക പദുകോണും ഒരു സ്പെഷ്യൽ അപ്പിയറൻസിൽ എത്തുന്നുണ്ട്. പത്താന് ശേഷം ഷാറൂഖും ദീപികയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം സെപ്റ്റംബർ ഏഴിന് തിയറ്ററുകളിലെത്തും.

യുദ്ധങ്ങൾക്ക് പിന്നാലെ യുദ്ധങ്ങൾ തോറ്റുകൊണ്ടിരുന്ന ഒരു ​രാജാവ്, ദാഹത്താലും വിശപ്പിനാലും വലഞ്ഞ് കാട്ടിനുള്ളിൽ കൂടി ചുറ്റിക്കൊണ്ടിരുന്ന കോപാകുലനായ ആ രാജാവിന്റെ കഥയിൽ നിന്നാണ് ട്രെയ്ലറിന്റെ തുടക്കം. ബിഗ് ബഡ്ജറ്റിൽ വമ്പൻ ത്രില്ലിംഗ് ആക്ഷൻ രംഗങ്ങൾ പ്രേക്ഷകന് വാ​ഗ്ദാനം നൽകുന്നുണ്ട് ചിത്രത്തിന്റെ ട്രെയിലർ. മുംബെെയിലെ മെട്രോ ഹെെജാക്ക് ചെയ്യുന്ന വില്ലനും തുടർന്നുണ്ടാകുന്ന സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് ട്രെയ്ലർ സൂചന നൽകുന്നു. നയൻതാര നായികയായെത്തുന്ന ചിത്രത്തിൽ വിജയ് സേതുപതി കാളി എന്ന വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

പ്രിയാമണി, സാനിയ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അഭിനേതാക്കൾ. ചിത്രം ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിൽ മൊഴിമാറ്റി റിലീസ് ചെയ്യും. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് റെക്കോർഡ് തുകയായ 36 കോടി രൂപക്ക് ടി സീരീസ് സ്വന്തമാക്കിയിരുന്നു. ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും ചെലവേറിയ ബോളിവുഡ് സിനിമകളിലൊന്നാണ് 'ജവാൻ'.

Related Stories

No stories found.
logo
The Cue
www.thecue.in