ആദ്യ പ്രദർശനം പിന്നിട്ട് മണിക്കൂറുകൾക്കുള്ളിൽ ഇന്റർനെറ്റിൽ എച്ച്ഡി പതിപ്പ്; ആറ്റ്ലീ ഷാരൂഖ് ചിത്രം ചോർന്നതായി റിപ്പോർട്ട്

ആദ്യ പ്രദർശനം പിന്നിട്ട് മണിക്കൂറുകൾക്കുള്ളിൽ ഇന്റർനെറ്റിൽ എച്ച്ഡി പതിപ്പ്; ആറ്റ്ലീ ഷാരൂഖ് ചിത്രം ചോർന്നതായി റിപ്പോർട്ട്

ബി​ഗ് സ്ക്രീനിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഷാരൂഖ് ചിത്രം ജവാൻ ഇന്റർനെറ്റിൽ ചോർന്നതായി റിപ്പോർട്ട്. ചിത്രത്തിന്റെ ആദ്യ പ്രദർശനം കഴിഞ്ഞ് ആറ് മണിക്കൂർ പിന്നിടുമ്പോൾ ചിത്രം ഇന്റർനെറ്റിൽ ചോർന്നതായി ഇടെെംസ് റിപ്പോർട്ട് ചെയ്തു. പെെറസി വെബ്സെെറ്റുകളായ തമിഴ് റോക്കേഴ്സ്, ടെലി​ഗ്രാം, മൂവി റൂൾസ് തുടങ്ങിയ സെെറ്റുകളിലാണ് ചിത്രത്തിന്റെ എച്ച്ഡി പതിപ്പ് ചോർന്നത്. ആറ്റ്ലീയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായെത്തിയ ചിത്രമാണ് ജവാൻ. മുമ്പ് സിനിമയുടെ ചിത്രീകരണ സമയത്തെ ക്ലിപ്പുകൾ ചോർന്നതും വലിയ വാർത്തയായിരുന്നു.

ജവാന്‍ സിനിമയില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതിന് മുമ്പ് അഞ്ച് ട്വിറ്റർ ഹാൻഡിലുകൾക്ക് നേരെ നിർമാണ കമ്പനിയായ റെഡ് ചില്ലീസ് നിയമ നടപടി സ്വീകരിച്ചിരുന്നു. റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ നിർമിക്കുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. റിലീസിന് മുമ്പ് തന്നെ ചിത്രം 7.5 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചിരുന്നു. ജവാനിൽ ദീപിക പദുകോണും ഒരു സ്പെഷ്യൽ അപ്പിയറൻസിൽ എത്തുന്നുണ്ട്. പത്താന് ശേഷം ഷാറൂഖും ദീപികയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ കാളി എന്ന വില്ലൻ കഥാപാത്രമായണ് വിജയ് സേതുപതി എത്തുന്നത്.

പ്രിയാമണി, സാനിയ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അഭിനേതാക്കൾ. ചിത്രം ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം തിയറ്ററിൽ ലഭ്യമാണ്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് റെക്കോർഡ് തുകയായ 36 കോടി രൂപക്ക് ടി സീരീസ് സ്വന്തമാക്കിയിരുന്നു. ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും ചെലവേറിയ ബോളിവുഡ് സിനിമകളിലൊന്നാണ് 'ജവാൻ'.

Related Stories

No stories found.
logo
The Cue
www.thecue.in