നിര്‍ണായക പ്രഖ്യാപനത്തിന് ശെല്‍വരാഘവന്‍, ധനുഷ് ചിത്രം മാര്‍ച്ചില്‍?

നിര്‍ണായക പ്രഖ്യാപനത്തിന് ശെല്‍വരാഘവന്‍, ധനുഷ് ചിത്രം മാര്‍ച്ചില്‍?

Published on

ധനുഷിനൊപ്പമാണെങ്കില്‍ അത് സ്‌പെഷ്യല്‍ ആണെന്ന സംവിധായകന്‍ ശെല്‍വരാഘവന്റെ ട്വീറ്റിന് പിന്നാലെ ഇരുവരും വീണ്ടുമൊന്നിക്കുന്ന സിനിമയുടെ പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കലൈപുലി എസ് താണു നിര്‍മ്മിക്കുന്ന ധനുഷ് ശെല്‍വരാഘവന്‍ ചിത്രം മാര്‍ച്ചില്‍ ഷൂട്ട് തുടങ്ങുമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സിനിമയെക്കുറിച്ചുള്ള പ്രധാന അപ്‌ഡേറ്റ് അടുത്ത ദിവസങ്ങളിലുണ്ടാകുമെന്ന സൂചനയാണ് ശെല്‍വയുടെ ട്വീറ്റ് എന്നും സംസാരമുണ്ട്.

കാതല്‍ കൊണ്ടേന്‍, പുതുപ്പേട്ടൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ധനുഷ് എന്ന നടന്റെ കരിയര്‍ നിര്‍ണയിച്ച സംവിധായകനാണ് സഹോദരന്‍ കൂടിയായ ശെല്‍വരാഘവന്‍. മയക്കം എന്ന ചിത്രമാണ് ഇരുവരും ഒടുവില്‍ ഒരുമിച്ചത്. തുള്ളുവതോ ഇളമൈ, യാരടി നീ മോഹിനി എന്നീ ധനുഷ് ചിത്രങ്ങളുടെ തിരക്കഥാകൃത്തും ശെല്‍വരാഘനായിരുന്നു. മാരി ശെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണന്‍ ആണ് ധനുഷ് കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയ ചിത്രം.

നിര്‍ണായക പ്രഖ്യാപനത്തിന് ശെല്‍വരാഘവന്‍, ധനുഷ് ചിത്രം മാര്‍ച്ചില്‍?
മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല, പട്ടികയില്‍ പേരില്ല

കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശേഷമായിരിക്കും ധനുഷ് നായകനാകുന്ന ശെല്‍വരാഘവന്‍ ചിത്രമെന്നും അറിയുന്നു. ഇരുവരും ഒരുമിച്ച മുന്‍സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്ഥമായിരിക്കും അടുത്ത ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിര്‍ണായക പ്രഖ്യാപനത്തിന് ശെല്‍വരാഘവന്‍, ധനുഷ് ചിത്രം മാര്‍ച്ചില്‍?
'സെമി ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകള്‍, ബെഡ് റൂം, ഹോം തിയേറ്റര്‍; മമ്മൂട്ടിയുടെ പുതിയ കാരവാന്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
Summary

Selvaraghavan to begin Dhanush's film

logo
The Cue
www.thecue.in