തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു

തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു
Published on

തിരക്കഥാകൃത്ത് നിസാം റാവുത്തർ (49) അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ടയിൽ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ഒരു സർക്കാർ ഉത്പന്നം എന്ന സിനിമയുടെ തിരക്കഥാകൃത്തായിരുന്നു. ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശേഷം വെള്ളിയാഴ്ച ചിത്രം റിലീസിനൊരുങ്ങാനിരിക്കേയാണ് അന്ത്യം. പത്തനംതിട്ട കടമനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ കൂടിയായിരുന്നു നിസാം റാവുത്തർ.

സക്കറിയയുടെ ​ഗർഭിണികൾ, ബോംബെ മിഠായി എന്നിവയാണ് നിസാം തിരക്കഥയൊരുക്കിയ മറ്റുചിത്രങ്ങൾ. ഡോക്യുമെന്ററി ചലച്ചിത്രമേഖലയിലും സജീവമായിരുന്നു.

logo
The Cue
www.thecue.in