'ലഹരി ഉപയോഗിക്കരുത്, താത്കാലിക ആനന്ദങ്ങളോട് നോ പറയുക' ; രാഷ്ട്രീയ പാർട്ടികളുടെ തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്ന് വിജയ്

'ലഹരി ഉപയോഗിക്കരുത്, താത്കാലിക ആനന്ദങ്ങളോട് നോ പറയുക' ; രാഷ്ട്രീയ പാർട്ടികളുടെ തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്ന് വിജയ്

ലഹരി ഉപയോഗിക്കരുതെന്നും താത്കാലിക ആനന്ദങ്ങളോട് നോ പറയണമെന്നും വിദ്യാർത്ഥികളെ പ്രതിജ്ഞ എടുപ്പിച്ച് നടൻ വിജയ്. മോശം ശീലങ്ങളിൽ ഏർപ്പെടരുത്, ഒരു കാരണവശാലും നിങ്ങളുടെ ഐഡൻ്റിറ്റി നഷ്ടപ്പെടുത്തരുത്. ആത്മനിയന്ത്രണവും സ്വയം അച്ചടക്കവും പ്രധാനമാണ്. വിജയം ഒരിക്കലും അവസാനിക്കുന്നില്ല, പരാജയം അവസാനവുമല്ലെന്നും വിജയ് പറഞ്ഞു. ചില രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കാതെ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് സ്വയം തിരിച്ചറിഞ്ഞ് നല്ല നേതാക്കളെ തിരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലേക്ക് ഒരു ലോകവീക്ഷണം നിങ്ങൾക്ക് ഉണ്ടാകട്ടെയെന്നും എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന ചടങ്ങിൽ വിജയ് പറഞ്ഞു.

വിജയ്‌യുടെ വാക്കുകൾ :

നമ്മുടെ ജീവിതം സംരക്ഷിക്കേണ്ട കടമ നമ്മുടേത് മാത്രമാണ്. മോശം ശീലങ്ങളിൽ ഏർപ്പെടരുത്, ഒരു കാരണവശാലും നിങ്ങളുടെ ഐഡൻ്റിറ്റി നഷ്ടപ്പെടുത്തരുത്. ആത്മനിയന്ത്രണവും സ്വയം അച്ചടക്കവും പ്രധാനമാണ്. വിജയം ഒരിക്കലും അവസാനിക്കുന്നില്ല, പരാജയം അവസാനവുമല്ല.ലഹരി ഉപയോഗിക്കരുത്, താത്കാലിക ആനന്ദങ്ങളോട് നോ പറയുക. ശരിയെ തെറ്റായും തെറ്റിനെ ശരിയായും, നല്ല മനുഷ്യരെ മോശക്കാരാക്കിയും മോശക്കാരെ നല്ലവരാക്കിയും പ്രൊജക്റ്റ് ചെയ്യുന്ന ട്രെന്റ് സോഷ്യൽ മീഡിയയിൽ നമ്മൾ കാണുന്നുണ്ട്. എല്ലാം മനസ്സിലാക്കിയ ശേഷം ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് സ്വയം നിങ്ങൾ വിലയിരുത്തുക. എങ്കിൽ മാത്രമേ നമ്മുടെ നാടും ജനങ്ങളും നേരിടുന്ന പ്രശ്നമെന്തെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കൂ. ചില രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കാതെ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് സ്വയം തിരിച്ചറിഞ്ഞ് നല്ല നേതാക്കളെ തിരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലേക്ക് ഒരു ലോകവീക്ഷണം നിങ്ങൾക്ക് ഉണ്ടാകട്ടെ.

തമിഴ്നാട്ടിലെ ഓരോ നിയമസഭ മണ്ഡലത്തിലെയും ഉന്നത വിജയികളെയാണ് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ വിജയ് ആദരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഈ ചടങ്ങ് നടത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തമിഴ് വെട്രി കഴകം എന്ന പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യമായാണ് വിജയ് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in